Connect with us

ഒരുപാട് വേദനകള്‍ അനുഭവിയ്ക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ അതെല്ലാം മറച്ചുവച്ച്! വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും- മീന

News

ഒരുപാട് വേദനകള്‍ അനുഭവിയ്ക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ അതെല്ലാം മറച്ചുവച്ച്! വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും- മീന

ഒരുപാട് വേദനകള്‍ അനുഭവിയ്ക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ അതെല്ലാം മറച്ചുവച്ച്! വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും- മീന

ബാലതാരമായിട്ടും പിന്നീട് നായികയായും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് മീന. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മീന ഒരുപോലെ സൂപ്പര്‍ നായികയായിരുന്നു. ഓരോ ഭാഷകളിലും സൂപ്പര്‍താരങ്ങളുടെ കൂടെ നിരവധി തവണ അഭിനയിക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. തമിഴ് സിനിമയില്‍ മീനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. രജനികാന്തിനൊപ്പം സ്‌ക്രീനില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് അദ്ദേഹത്തിനൊപ്പം നായികയായിട്ടും അഭിനയിച്ചു. അങ്ങനൊരു പ്രത്യേകതയും നടിയ്ക്കുണ്ട്. അവിടുന്നിങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടിയുടെ പേരിലുള്ളത്.

നാല് ഭാഷകളിലും മുന്‍നിര നായികയായി വളര്‍ന്ന മീന വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. വീണ്ടും നടി അഭിനയത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ കൂടുതലായി സപ്പോര്‍ട്ടിംഗ് റോളുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ മീനയുടെ സിനിമാജീവിതത്തിന് നാല്‍പത് വര്‍ഷം പൂര്‍ത്തിയായത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഈ നാല്‍പത്തിയേഴാം വയസ്സിലും നായികാ നിരയില്‍ സജീവമായി നില്‍ക്കുന്ന മീന സെലക്ടീവായി മാത്രമേ സിനിമകള്‍ ചെയ്യാറുള്ളൂ. ടെലിവിഷന്‍ ലോകത്തും മീന ഇപ്പോള്‍ വളരെ അധികം സജീവമാണ്. ഇപ്പോഴിതാ മീന പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.

മുഖത്ത് നിറഞ്ഞ ചിരിയോടെ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത് ഉള്ളിലുള്ള നിരന്തര പോരാട്ടമാണ്. ഒരുപാട് വേദനകള്‍ അനുഭവിയ്ക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ അതെല്ലാം മറച്ചുവച്ച്, ഞാന്‍ സുഖമായിരിക്കുന്നു എന്ന് കാണിക്കാനുള്ള കഠിന ശ്രമം. വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും, വിഡ്ഢികള്‍ വിഡ്ഢികള്‍ ആയിക്കൊണ്ടേയിരിക്കു’ എന്നാണ് മീന കുറിച്ചത്. ജീവിയ്ക്കുക മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിയ്ക്കുക, ജീവിയ്ക്കുക പഠിക്കുക, ജീവിതം വിലപ്പെട്ടതാണ്, പോസിറ്റീവിറ്റ് സ്‌പ്രെഡ് ചെയ്യുക, സ്‌നേഹം സ്‌പ്രെഡ് ചെയ്യുക എന്നൊക്കെയാണ് പോസ്റ്റിന്റെ ഹാഷ് ടാഗ് ആയി നടി നല്‍കിയിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending