Malayalam
ഒപ്പം നിന്ന് കാലുവാരിയ ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ നടി ആരാണ്? പറയാനുള്ളതൊക്കെ തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്
ഒപ്പം നിന്ന് കാലുവാരിയ ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ നടി ആരാണ്? പറയാനുള്ളതൊക്കെ തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്
ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായൊരു നടി തന്റെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി കമ്മിറ്റിക്ക് മൊഴി നൽകിയെന്ന് ഹേമകമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു. ഡബ്ല്യുസിസിക്ക് ആരിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സിനിമയിൽ നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ലെന്നും ആ നടി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.
ഇതോടെ ഒപ്പം നിന്ന് കാലുവാരിയത് ആരാണെന്ന ചർച്ച ചൂട് പിടിക്കുകയാണ്. ഇപ്പോഴിതാ ഈ നടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടി പാർവതി തിരുവോത്ത്. ഒരു രീതിയിലും ഇതിന് മറുപടി പറയേണ്ട അവസ്ഥ എനിക്ക് തോന്നിയിട്ടില്ല,കളക്ടീവ് അതിനെ കുറിച്ച് ഒരു കമന്റും പറയുന്നില്ല. ഒരുപക്ഷെ എനിക്ക് തോന്നുന്നത്, നമ്മുക്ക് വലിയ വിഷയമാണ് നമ്മുടെ കൈയ്യിൽ ഉള്ളത്.
വേറൊരു വ്യക്തിയെ പ്രത്യേകിച്ചൊരു സ്ത്രീയെ ഇതിലേക്ക് കൊണ്ടുവന്ന് വിവാദം ഉണ്ടാക്കാൻ താത്പര്യപ്പെടുന്നില്ല. നമ്മുക്ക് ഈ യാത്രയ്ക്കൊരു ഉദ്ദേശശുദ്ധിയുണ്ട്. അതുമാത്രം ഫോക്കസ് ചെയ്ത് പോകുകയേ ഉള്ളൂ ഞങ്ങൾ. ഇതിന് മുൻപ് എത്രയോ പേർ കളക്ടീവിന്റെ ഭാഗമായിട്ടുണ്ട്, ഭാഗമല്ലാതെ പോയിട്ടുണ്ട്. ഓരോരുത്തരുടേയും സംഭാവനയ്ക്ക് ഞങ്ങൾ വലിയ വില കൊടുക്കുന്നുണ്ട്. എന്നാൽ ഈ പോയിന്റിൽ ഇതല്ല എന്റെ ഫോക്കസെന്നും പാർവതി പറഞ്ഞു.