Malayalam Breaking News
ഒന്ന് നിർത്തൂ ;അവസാനം പൊട്ടിത്തെറിച്ച് കുഞ്ഞ് ആരാധ്യ ബച്ചൻ !
ഒന്ന് നിർത്തൂ ;അവസാനം പൊട്ടിത്തെറിച്ച് കുഞ്ഞ് ആരാധ്യ ബച്ചൻ !
ബോളിവുഡിന്റെ പ്രിയ താരമാണ് ആരാധ്യാ ബച്ചൻ. അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകളായ ആരാധ്യ എപ്പോഴും വാര്‍ത്തകളിലെ മിന്നുന്ന താരമാണ്. ആരാധ്യബച്ചന്‍ അമ്മ ഐശ്യര്യയെപ്പോലെ തന്നെ ആരാധകര്‍ ഏറെയാണ്. മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നതും.
ഇപ്പോഴേ ഒരു കുഞ്ഞു സെലിബ്രിറ്റിയായ ആരാധ്യ വളര്‍ന്നു കഴിയുമ്പോൾ അമ്മയെപ്പോലെ ബോളിവുഡ് കീഴടക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഐശ്വര്യയോടൊപ്പം എല്ലാ വേദികളിലും ഒപ്പമുണ്ടാകാറുള്ള ആരാധ്യ ഫോട്ടോഗ്രാഫര്‍മാരുടേയും പ്രിയതാരമാണ്. ലോക സുന്ദരിയായ അമ്മയെപ്പോലെ തന്നെ സുന്ദരിയായ ആരാധ്യയുടെ ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തിരക്കുകൂട്ടുന്ന കാഴ്ചയും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. തന്റെ ചിത്രം പകര്‍ത്തുന്നത് കാണുമ്ബോള്‍ പോസ് ചെയ്യാനും ചിരിക്കാനുമൊക്കെ മിടുക്കിയാണ് ആരാധ്യ.
കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത ബച്ചന് കുടുംബത്തിന്റെ ചിത്രങ്ങള്‍ നിര്‍ത്താതെ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് ആദ്യമായി ആരാധ്യ ബച്ചന് പ്രതികരിച്ചു. നിര്‍ത്താതെ ചിത്രം എടുത്തവരോട് ‘ഒന്ന് നിര്ത്തു’ എന്നാണ് ആരാധ്യ പറഞ്ഞത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകൻ തൈമൂറിന്റെ പുറകെയും ഫോട്ടോഗ്രാഫേഴ്സിന്റെ ബഹളമാണ്. ഇത്തരത്തിൽ താരങ്ങളുടെ മക്കളുടെ ബാല്യം നശിപ്പിക്കുന്നതിൽ രോഷാകുലരാണ് ബോളിവുഡ് താരങ്ങൾ .
aradhya bachchan angry at photographers
