Bigg Boss
ഒട്ടും നീതിയല്ലാത്ത പുറത്താക്കല്‍! ഇതിനോട് യോജിക്കാന്‍ സാധിക്കില്ല…രതീഷിന്റെ പുറത്താക്കല്‍ മണ്ടത്തരമാണെന്ന് ഫിറോസ്!!
ഒട്ടും നീതിയല്ലാത്ത പുറത്താക്കല്‍! ഇതിനോട് യോജിക്കാന്‍ സാധിക്കില്ല…രതീഷിന്റെ പുറത്താക്കല്‍ മണ്ടത്തരമാണെന്ന് ഫിറോസ്!!
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യത്തെ എവിക്ഷന്‍. തുടക്കത്തില്‍ തന്നെ കളം നിറഞ്ഞു കളിച്ച രതീഷ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴിതാ രതീഷിന്റെ പുറത്താകലിനെതിരെ ബിഗ് ബോസ് താരം ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. രതീഷിന്റെ പുറത്താകല്‍ മണ്ടത്തരമാണെന്നാണ് ഫിറോസ് പറയുന്നത്. ഒട്ടും നീതിയല്ലാത്ത പുറത്താക്കല്‍. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ട്. പക്ഷെ അത് പുറത്താക്കാനുളളതായിരുന്നില്ല. അദ്ദേഹം പറഞ്ഞത് വലിയ കാരണമായി എടുക്കാനാണെങ്കില്‍ പുറത്താക്കേണ്ട മറ്റൊരാള്‍ കൂടെയുണ്ട് അവിടെ, സുരേഷ്. രതീഷ് കെട്ടിപ്പിടിച്ചതിനെ മാനുപ്പുലേറ്റ് ചെയ്ത് അദ്ദേഹത്തെ ഗേ ആക്കിയത് സുരേഷായിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്. രതീഷിനെ ഔട്ട് ആക്കിയത് ഓക്കെ. പക്ഷെ കൂടെ സുരേഷിനേയും പുറത്താക്കണമായിരുന്നു. രതീഷ് ചില മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവിടെയുള്ള പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്. റോക്കി അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്. രതീഷിന് ഔട്ടാക്കാനുള്ള കാരണങ്ങള്‍ ഇതെക്കെയാണെങ്കില്‍ അവിടെ പുറത്താക്കപ്പെടേണ്ടവരായി ഒരുപാട് പേര്‍ അവിടെയുണ്ടെന്നാണ് ഫിറോസ് പറയുന്നത്.
പക്ഷെ അവരെയൊന്നും ഔട്ടാക്കാതെ രതീഷെ പുറത്താക്കിയത് ശരിയായില്ല. ഈ ആഴ്ച ബിഗ് ബോസ് വീടിനെ ഓണാക്കിയ വ്യക്തി രതീഷാണ്. അദ്ദേഹമാണ് കണ്ടന്റ് കൊടുത്തത്. എല്ലായിടത്തും സ്‌ക്രീന്‍ സ്‌പേസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അത്രയും വലിയ അപരാദമൊന്നും ചെയ്തിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫിറോസ് പറയുന്നു. തനിക്ക് ഇതിനോട് യോജിക്കാന്‍ സാധിക്കില്ല. വലിയൊരു കണ്ടന്റ് മേക്കറായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ വാക്കുകളെ താനും വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പുറത്താക്കാനുള്ള കാരണമല്ലെന്നാണ് ഫിറോസ് പറയുന്നത്. സുരേഷും റോക്കിയുമടക്കം പലരും പുറത്താക്കപ്പെടേണ്ടവരാണെന്നും ഫിറോസ് ആവര്‍ത്തിക്കുന്നുണ്ട്. അവിടെയുള്ളവരാരും റോബോര്‍ട്ടുകളല്ലെന്നും ചില വാക്കുകള്‍ അറിയാതെ പുറത്ത് വരുമെന്നും ഫിറോസ് പറയുന്നുണ്ട്. രതീഷ് പുറത്തായപ്പോള്‍, ജിന്റോ ഒരു ചാന്‍സ് കൂടെ കൊടുക്കുമോ എന്ന് ചോദിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. രതീഷ് പുറത്തു പോകണ്ട എന്ന് ജിന്റോ ആത്മാര്‍ത്ഥമായി തന്നെ ആഗ്രഹിച്ചിരുന്നുവെന്നും ഫിറോസ് അഭിപ്രായപ്പെടുന്നുണ്ട്. ജിന്റോ നല്ല ഗെയിമര്‍ അല്ലെങ്കിലും നല്ല മനുഷ്യനാണെന്നും ബാക്കിയുള്ളവരുടെ സങ്കടം കള്ളത്തരമാണ് അവര്‍ രതീഷ് പുറത്താകുന്നതില്‍ സന്തോഷിക്കുകയായിരുന്നുവെന്നും ഫിറോസ് പറയുന്നു. അവര്‍ക്കെല്ലാം രതീഷിനെ പേടിയായിരുന്നു. രതീഷ് കപ്പ് കൊണ്ടു പോകുമോ എന്ന പേടി എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നും ഫിറോസ് പറയുന്നു. ജിന്റോ ഒഴികെ ബാക്കിയെല്ലാവരും കാണിച്ചത് അഭിനയമാണ്. ജിന്റോ നല്ല ഗെയിമര്‍ അല്ലെങ്കിലും ശുദ്ധനാണ്. അതിനാല്‍ ജിന്റോയെ കുറച്ചുനാള്‍ അവിടെ നിര്‍ത്തണമെന്നും ഫിറോസ് അഭിപ്രായപ്പെടുന്നു. രതീഷിനേക്കാള്‍ മുമ്പേ പോകേണ്ടവര്‍ പലരും മുഖംമൂടിയണിഞ്ഞ് അവിടെ നില്‍പ്പുണ്ടെന്നും ഫിറോസ് പറയുന്നു. രതീഷ് പുറത്തായപ്പോള്‍ ബാക്കിയുള്ളവര്‍ കാണിച്ച വിഷമം അഭിനയമാണെന്നും ഫിറോസ് പറയുന്നു. ഇനി സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ സാധ്യത റോക്കി, സിജോ, ജാസ്മിന്‍, രേഖ തുടങ്ങിയവര്‍ക്കായിരിക്കുമെന്നും ഫിറോസ് പറയുന്നു. രതീഷിന് ഒരു വാണിംഗ് കൊടുത്താല്‍ മതിയായിരുന്നുവെന്നാണ് ഫിറോസ് അഭിപ്രായപ്പെടുന്നത്.