Connect with us

ഒട്ടും അവസാനിക്കാതെ പൃഥ്വിരാജിന്റെ ഇന്റലിജൻസ് ; ലൂസിഫർ 2 വിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ; ആവേശഭരിതമായ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾക്ക് മാത്രം

Malayalam

ഒട്ടും അവസാനിക്കാതെ പൃഥ്വിരാജിന്റെ ഇന്റലിജൻസ് ; ലൂസിഫർ 2 വിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ; ആവേശഭരിതമായ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾക്ക് മാത്രം

ഒട്ടും അവസാനിക്കാതെ പൃഥ്വിരാജിന്റെ ഇന്റലിജൻസ് ; ലൂസിഫർ 2 വിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ; ആവേശഭരിതമായ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾക്ക് മാത്രം

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ചേക്കേറി കൂടിയ നടനാണ് പൃഥ്വിരാജ് . നന്ദനം എന്ന ചിത്രത്തിലൂടെ തന്നെയാണ് പൃഥ്വിയുടെ അരങ്ങേറ്റവും. നന്ദനത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഇപ്പോൾ ഇന്ത്യൻ സിനിമയുടെ നെടും തൂണായി വളർന്നിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും തന്റെ പ്രാവണ്യം തെളിയിച്ചു കഴിഞ്ഞു പൃഥ്വി . നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ സിനിമയുടെ മറ്റു വശങ്ങളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . താരപുത്രൻ എന്നതിലുപരി തന്റേതായ വ്യക്തിത്വ മുദ്ര പതിപ്പിച്ചയാളാണ് പൃഥ്വി. ഇപ്പോൾ മൊത്തത്തിൽ ഒരു ഫിലിം മക്കാരായി വളർന്നിരിക്കുകയാണ് പൃഥ്വി . വെറും ഒരു നായകനിൽ നിന്ന് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് .

മലയാളികൾ നെഞ്ചോട് ചേർത്ത ചിത്രമാണ് ലൂസിഫർ . മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഒരേ മനസോടെ രണ്ട് കൈയും നീട്ടി സ്വീകരിച്ച സിനിമ. പരിചയസമ്പന്നായ സംവിധായകനെപ്പോലെയായിരുന്നു പൃഥ്വിരാജിന്റെ അരങ്ങേറ്റം. ആയിരക്കണക്കിന് ആളുകളുള്‍പ്പെടുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശങ്കയോ ടെന്‍ഷനോ ഒന്നനും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുന്നതിനിടയിലും അദ്ദേഹം പിന്നിലെ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിച്ചിരുന്നുവെന്നും എന്താണ് ചെയ്യാന്‍ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും താരങ്ങളും പറഞ്ഞിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ അവതരിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിച്ചത്. അഭിനേതാവായെത്തിയപ്പോള്‍ തന്നെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അതിമോഹമാണെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു. ആദ്യദിനത്തില്‍ 12 കോടി സ്വന്തമാക്കിയ ചിത്രം 8 ദിവസം കൊണ്ടുതന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

കാസ്റ്റിങ്ങിന്റെ കാര്യത്തിലും മോഹന്‍ലാലെന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിക്കുന്നതിലും പൃഥ്വിരാജ് വിജയിച്ചുവെന്നായിരുന്നു സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പറഞ്ഞത്. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകരും പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്.

യഥാര്‍ത്ഥത്തില്‍ ആരാണ് സ്റ്റീഫനെന്നുള്ള കാര്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. ഇതിനായി രണ്ടാം ഭാഗം ഒരുക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടത്തിന് മുന്നില്‍ ബോക്‌സോഫീസും പ്രേക്ഷകരും കീഴടങ്ങുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഭാവിയില്‍ താന്‍ സംവിധായകനാവുമ്പോള്‍ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്ന് അന്നേ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ഇവരെ നായികനായകന്‍മാരാക്കി സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന റോളില്‍ എത്തുകയും ചെയ്തു അദ്ദേഹം.

സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. രണ്ടാം ഭാഗമെന്ന ആകാംക്ഷ നിലനിര്‍ത്തിയാണ് ചിത്രം അവസാനിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് പൃഥ്വിരാജും മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ലൂസിഫര്‍ 2 എത്തുന്നുവെന്ന സൂചന നല്‍കിയത്. ഹാഷ്ടാഗില്‍ എല്‍ എന്ന് എഴുതിയിട്ടുള്ളതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ വച്ച് അഞ്ച് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൃഥ്വിരാജ് തന്നെയാകുമോ സംവിധാനം എന്നകാര്യത്തിലും വ്യക്തത കൈവരേണ്ടതുണ്ട്. അതേസമയം താരങ്ങളുടെ പോസ്റ്റിന് താഴെ കട്ടവെയിറ്റിംഗ് എന്ന കമന്‍റുകളുമായി ആവേശത്തോടെ ആരാധകര്‍ നിറഞ്ഞിട്ടുണ്ട്.സിനിമാലോകവും ആരാധകരും സോഷ്യല്‍ മീഡിയയുമെല്ലാം ഇക്കാര്യത്തിനായി കാത്തിരിക്കുകയാണ്.

lucifer finale- declaration today evng- waits for the moment

More in Malayalam

Trending

Recent

To Top