ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. 2017 ലായിരുന്നു സമാന്ത-നാഗചൈതന്യ വിവാഹം. സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് ശേഷവും സമാന്ത കരിയറിൽ സജീവമായിരുന്നു. എന്നാൽ നാല് വർഷം മാത്രമേ ഇരുവരുടെയും ബന്ധത്തിന് ആയുസുണ്ടായുള്ളൂ. 2021 ൽ സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞു.
വിവാഹമോചനത്തിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ താരങ്ങൾ തയ്യാറായില്ല. ഡിവോഴ്സിന് ശേഷം ഇരുവരും കരിയറിലെ തിരക്കുകളിലേക്ക് കടന്നു. കുറച്ച് നാളുകൾക്ക് ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി ഡേറ്റിംഗിലാണെന്ന ഗോസിപ്പും വന്നു. ഇപ്പോഴിതാ നാഗ ചൈതന്യ നടത്തിയ പരാമർശമാണ് ശ്രദ്ധ നേടുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ഫാമിലി മാൻ സീരീസാണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് നാഗ ചൈതന്യ നൽകിയ മറുപടി. ഫാമിലി മാൻ സീരീസിനെക്കുറിച്ച് നാഗ ചൈതന്യ പരാമർശിക്കുമെന്ന് ആരാധകർ കരുതിയിരുന്നില്ല.
മുൻ ഭാര്യ സമാന്തയാണ് ഈ സീരീസിന്റെ രണ്ടാം സീസണിൽ പ്രധാന വേഷം ചെയ്തത്. നെഗറ്റീവ് വേഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സമാന്ത വൻ പ്രേക്ഷക പ്രശംസ നേടി. നേരത്തെ സമാന്ത തെരഞ്ഞെടുക്കുന്ന പ്രൊജക്ടുകൾ നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്നും ഇതാണ് അകൽച്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കുടുംബത്തിന്റെ പേരിനും പ്രതിഛായക്കും മോശമുണ്ടാക്കുന്ന റോളുകൾ ചെയ്യില്ലെന്ന് നാഗ ചൈതന്യ പറയുകയുമുണ്ടായി.
എന്നാൽ സമാന്ത എന്നും വ്യത്യസ്തമായ റോളുകൾ തേടുന്ന നടിയാണ്. സൂപ്പർ ഡീലക്സ്, ഫാമിലി മാൻ തുടങ്ങിയ പ്രൊജക്ടുകളിൽ സമാന്ത ഒപ്പുവെക്കുന്നത് വിവാഹിതയായിരിക്കെയാണ്. ഈ പ്രൊജക്ടുകളിൽ ഇന്റിമേറ്റ് രംഗങ്ങളിലും നടി അഭിനയിച്ചു. ഇതാണോ വിവാഹമോചനത്തിന് കാരണമായതെന്ന് നേരത്തെ ചോദ്യങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഫാമിലി മാൻ ഇഷ്ടപ്പെട്ട സീരാസാണെന്ന് പറഞ്ഞതോടെ ഈ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്.