Connect with us

ഐ ലൗവ് യൂ എന്ന് ജാസ്മിൻ! എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റിന്ന് ​ഗബ്രി! ‘ജബ്രി’കൾ പിരിയുന്നോ?

Bigg Boss

ഐ ലൗവ് യൂ എന്ന് ജാസ്മിൻ! എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റിന്ന് ​ഗബ്രി! ‘ജബ്രി’കൾ പിരിയുന്നോ?

ഐ ലൗവ് യൂ എന്ന് ജാസ്മിൻ! എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റിന്ന് ​ഗബ്രി! ‘ജബ്രി’കൾ പിരിയുന്നോ?

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയ മത്സരാർത്ഥികളാണ് ​ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിലുള്ള കോമ്പോയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ധാരാളം ആണ്. അത് ബി​ഗ് ബോസ് വീടിന് അകത്തായാലും പുറത്തായാലും. ഇന്ന് എപ്പിസോഡ് തുടങ്ങിയത് മുതൽ ജാസ്മിന് വയ്യാത്തതാണ് കാണിക്കുന്നത്. പനിയാണ്. ഇതിനിടയിൽ ഡോക്ടറെ കാണിച്ച ശേഷം ജാസ്മിൻ വീണ്ടും വീടിനകത്ത് വരുന്നുണ്ട്. ഇതിനിടയിൽ ജാസ്മിന് അടുത്ത് ആരും ഇരിക്കേണ്ടെന്ന് ബി​ഗ് ബോസ് പറയുന്നുണ്ട്. എന്നാൽ വീണ്ടും റെസ്മിനും ​ഗബ്രിയും അവിടെ ഇരിക്കുന്നത് കാണാം. ബിഗ് ബോസ് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഒടുവിൽ ​ഗബ്രി വീണ്ടും ജാസ്മിന് അടുത്ത് ഇരിക്കുന്നുണ്ട്. പിന്നീട് കട്ടിലിൽ നിന്നും മാറി ഇരുന്നുവെങ്കിൽ വീണ്ടും ബി​ഗ് ബോസ് മാറാൻ ആവശ്യപ്പെടുക ആയിരുന്നു. ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്. ഹൃദയ ചിഹ്നം ഇതിനിടയിൽ ജാസ്മിൻ കാണിക്കുമ്പോൾ, ഹൃദയം തുറന്നു നീ എനിക്ക് വേണ്ടി എന്നാണ് ​ഗബ്രി പറയുന്നത്. ഇതിനിടയിൽ മരുന്ന് കഴിക്കാനും ​ഗബ്രി പറയുന്നുണ്ട്. എന്തായാലും നീ ഹൃദയം തുറന്നത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ​ഗബ്രി ബൈ പറഞ്ഞ് അവിടെന്ന് പോകുക ആയിരുന്നു.

എന്നാലിപ്പോഴിതാ പ്രേക്ഷകരെ കൺഫ്യൂഷൻ ആക്കുന്ന ബി​ഗ് ബോസ് പ്രമോ പുറത്ത് വന്നത്. റെസ്മിൻ, ജാസ്മിൻ, ​ഗബ്രി എന്നിവരാണ് പ്രമോയിൽ ഉള്ളത്. “എനിക്ക് ഇതിന് ഒരു അടിവരയിടണം. ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ല”, എന്ന് ജാസ്മിൻ പറയുന്നുണ്ട്. “ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നു പോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെ ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും”, എന്നാണ് ​ഗബ്രി പറയുന്നത്. ഇതിന് “പക്ഷേ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും”, എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേ എന്ന് ​ഗബ്രി ചോദിക്കുന്നുണ്ട്. “എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ്”, എന്നായിരുന്നു ജാസ്മിന്റെ മറുപടി. “എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല”, എന്നാണ് ​ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ റെസ്മിനോട് പറയുന്നതെന്ന് പ്രമോയിൽ കാണിക്കുന്നുമുണ്ട്. ഈ പ്രമോ ഇപ്പോൾ വിവിധ ബി​ഗ് ബോസ് ഫാൻ പേജുകളിൽ പ്രചരിക്കുകയാണ്. ജബ്രി കോമ്പോ പിരിഞ്ഞോ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തായാലും എന്താണ് ഇവിടെ നടന്നതെന്ന് അറിയാൻ ഇന്ന് വൈകുന്നേരം 9.30 വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, പവർ ടീമിലേക്കുള്ള ഈ ആഴ്ചത്തെ ചലഞ്ച് ഇന്ന് നടന്നിരുന്നു. ഫിസിക്കൽ ടാസ്ക് ആയിരുന്നു. ​ഗാർഡൻ ഏരിയയിൽ ഓരോ ടീമിനും ടവർ നിർമിക്കാൻ ആവശ്യമായ പല വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള പീസുകൾ ഉണ്ടായിരിക്കും. ബസർ അടിക്കുമ്പോൾ ഓരോ ടീമും വലുതിൽ നിന്നും ചെറുതിലേക്ക് എന്ന ക്രമത്തിൽ ഏഴ് ടവർ പീസുകൾ അടുക്കി വയ്ക്കുക. അതേസമയം, എതിർ ടീമിന് മറ്റ് ടീമുകളുടെ ടവർ തട്ടിത്തെറിപ്പിക്കാവുന്നതാണ്. ഇതെല്ലാം മറികടന്ന് ടവർ നിർമിക്കുക എന്നതാണ് ടാസ്ക്. രണ്ടാമത്തെ ബസർ അടിക്കുന്നതിന് മുൻപ് ഏറ്റവും ഉയരത്തിൽ ടവർ നിർമിച്ച ടീം ഒന്നാം ചലഞ്ചിൽ വിജയിക്കും. വാശിയേറിയ മത്സരം ആയിരുന്നു പിന്നീട് നടന്നത്. ഒടുവിൽ ഡെൻ ടീം(ജിന്റോ) വിജയിച്ചു.

Continue Reading
You may also like...

More in Bigg Boss

Trending

Bigg Boss