Connect with us

ഐശ്വര്യയുടെ കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ! നടിയെ വിമര്‍ശിച്ച് സൈബര്‍ ലോകം

Malayalam

ഐശ്വര്യയുടെ കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ! നടിയെ വിമര്‍ശിച്ച് സൈബര്‍ ലോകം

ഐശ്വര്യയുടെ കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ! നടിയെ വിമര്‍ശിച്ച് സൈബര്‍ ലോകം

വിശ്വസുന്ദരിപട്ടം നേടിയത് മുതല്‍ ഐശ്വര്യ റായ് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും നടി ഇടവേള എടുക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ റായ് ബച്ചന്‍റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കയ്യിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാനില്‍ നിന്നും തിരിച്ചെത്തിയത്. വാരാന്ത്യത്തിൽ ഐശ്വര്യയുടെ കൈത്തണ്ട ഒടിഞ്ഞത്. എന്നാല്‍ നേരത്തെ ഏറ്റതുപോലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റെടുത്ത ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ അത് ഐശ്വര്യയ്ക്ക് തടസ്സമായില്ല. തീര്‍ത്തും പ്രഫഷണലായി നീക്കമായിരുന്നു അത്. ഡോക്ടർമാരുമായും ചർച്ച ചെയ്തതിന് ശേഷമാണ് താരം ഫ്രാൻസിലേക്ക് പോയതെന്നും ഉടൻ തന്നെ അവളുടെ കൈയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. കാനിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം അവളുടെ ശസ്ത്രക്രിയ അടുത്ത ആഴ്ച അവസാനത്തോടെ നടക്കും”.ഐശ്വര്യയുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആരാധ്യ ബച്ചന്‍റെയൊപ്പമാണ് താന്‍ ബ്രാന്‍റ് അംബഡിറായ ബ്രാന്‍റിന്‍റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനിൽ, ഐശ്വര്യ റായ് ബച്ചൻ രണ്ട് ചിത്രങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു മെഗലോപോളിസ്, കൈൻഡ്സ് ഓഫ് കൈന്‍ഡ്നസ്. കോസ്‌മെറ്റിക് ഭീമനായ ലോറിയൽ പാരീസിന്‍റെ ആഗോള അംബാസിഡറായാണ് താരം ഫെസ്റ്റിവലിൽ പങ്കെടുത്തത്. എന്നാല്‍ എല്ലാ തവണയും നല്ല അഭിപ്രായങ്ങള്‍ വാങ്ങാറുള്ള നടിയ്ക്ക് ഇത്തവണ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റിയൊന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്. തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു തള്ളയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.ഇത്തവണയും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ മുന്‍പും താരപുത്രി കാന്‍ വേദിയില്‍ വന്നിരുന്നു. ഇത്തവണ കറുപ്പ് നിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് വളരെ സിംപിളായിട്ടാണ് ആരാധ്യയുടെ വരവ്. മാത്രമല്ല ആരാധ്യയും തടി വെച്ചുവെന്ന് ചൂണ്ടി കാണിച്ച് വിമര്‍ശിക്കുകയാണ് ചിലര്‍.

Continue Reading
You may also like...

More in Malayalam

Trending