Actor
ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം.. കോടികളുടെ സമ്മാനം കണ്ട് കണ്ണ് തള്ളി ആരാധകർ
ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം.. കോടികളുടെ സമ്മാനം കണ്ട് കണ്ണ് തള്ളി ആരാധകർ
ദിവസങ്ങൾക്ക് മുൻപാണ് നയൻതാര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. വലിയ ആഘോഷകരമായി നടന്ന ചടങ്ങിൽ ആരാധകർക്ക് അറിയേണ്ടത് വിക്കി എന്ത് സമ്മാനമാണ് താരത്തിന് നൽകിയത് എന്നായിരുന്നു. ഇപ്പോഴിതാ വിക്കി കരുതിവെച്ച സമ്മാനം നയൻതാരയുടെ കൈകളിലെത്തി. എന്താണ് സമ്മാനമെന്ന് വെളിപ്പെടുത്തി സോഷ്യമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് നയൻസ്. മെഴ്‌സിഡസ് മെബാക്ക് എന്ന കോടികൾ വിലയുള്ള ആഢംബര കാറാണ് ഇത്തവണ ഭാര്യയ്ക്കായി വിക്കി വാങ്ങിയത്.
ലേഡിസൂപ്പർസ്റ്റാറിന് വിഘ്നേഷ് നൽകിയ സമ്മാനം കണ്ട് കണ്ണ് തള്ളിയത് ആരാധകർക്കാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം സുന്ദരി… വിക്കി എന്റെ പ്രിയപ്പെട്ട ഭർത്താവ്… ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം നൽകിയതിന് നന്ദി… ലവ് യൂ എന്നാണ് ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് നയൻതാര കുറിച്ചത്. മെഴ്‌സിഡസ് മെബാക്ക് എംബ്ലത്തിന് ചുറ്റും ഹാർട്ട് ഷേപ്പിൽ വിക്കിക്കൊപ്പം കൈ ചേർത്ത് നിൽക്കുന്ന ചിത്രവും നയൻതാര പങ്കിട്ടിട്ടുണ്ട്.
ആഡംബരത്തിന്‍റെ പ്രതീകങ്ങളാണ് മെഴ്സിഡസ് ബെൻസ് കാറുകൾ.വൻകിട ബിസിനസുകാരും സിനിമാതാരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രിറ്റികളുമൊക്കെ കോടികണക്കിന് രൂപ വിലയുള്ള ബെൻസ് കാർ സ്വന്തമാക്കുന്നത് മുമ്പും വലിയ വാർത്തയായിട്ടുണ്ട്. മെഴ്‌സിഡസ് മെബാക്ക് മറ്റെല്ലാ മെഴ്‌സിഡസ് കാറുകളിൽ നിന്നും വേറിട്ടുനിൽക്കുന്നത് അതിന്റെ അത്യാഡംബരമായ അത്യാധുനിക സവിശേഷതകൾകൊണ്ടാണ്. നാല് കോടി രൂപയാണ് ഈ മോഡൽ ബെൻസ് കാറിന്‍റെ വിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.