ഏതൊക്കെ സത്യം, ഏതൊക്കെ കള്ളത്തരമെന്ന് ഞാൻ അറിഞ്ഞിട്ട് പിന്നെ പറയാം! നന്ദനയുടെ കൈപിടിച്ച് സായ് ബാലയുടെ വീട്ടിൽ!
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ നന്ദന പങ്കിട്ടൊരു ചിത്രമാണ് ചർച്ചയാകുന്നത്. സായിക്കൊപ്പം നടൻ ബാലയെ കാണാൻ നന്ദന പോയതാണ് ഫോട്ടോ. ബാലയും ഇരുവരേയും ചേർത്ത് നിർത്തിക്കൊണ്ടുള്ള വീഡിയോ പങ്കിട്ടിട്ടുണ്ട്. ‘ബിഗ് ബോസ് ഞാൻ ഫോളോ ചെയ്യുന്നൊരാൾ അല്ല. സായ് എന്റെ സഹോദരനാണ്. ബിഗ് ബോസ് എന്നത് വളരെ അധികം സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നൊരു ഷോ ആണ്.അതിലൊക്കെ പോയി സ്നേഹത്തോടെ എന്നെ കാണാൻ വന്നതിൽ സന്തോഷം. ഏതൊക്കെ സത്യം, ഏതൊക്കെ കള്ളത്തരമെന്ന് ഞാൻ അറിഞ്ഞിട്ട് പിന്നെ പറയാം കേട്ടോ’, ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം താൻ ബിഗ് ബോസിൽ പോകും മുൻപ് ബാലചേട്ടനെ ഫോൺ വിളിച്ചിരുന്നുവെന്നും കിട്ടാതിരുന്നതിനാലാണ് ഇപ്പോൾ ഇറങ്ങിയപ്പോൾ നേരെ കാണാൻ വന്നതെന്നുമാണ് സായി വീഡിയോയിൽ പറഞ്ഞത്. ഇതോടെ നിരവധി പേർ വീഡിയോക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. നന്ദന പങ്കിട്ട ഫോട്ടോയുടെ താഴെയും കമന്റുകളുടെ പൂരമാണ്. ബാല വിചാരിച്ചാൽ നന്ദനയ്ക്ക് വീട് വെയ്ക്കാമല്ലോയെന്നായിരുന്നു ചിലർ കുറിച്ചത്. എന്നാൽ ആരെങ്കിലു വീട് വെച്ചു തരും എന്ന തരത്തിലുള്ള ചർച്ചയെക്കാൾ നന്ദനക്ക് സ്വയം അത് നടത്തിയെടുക്കാൻ ഉള്ള വഴി ആരെങ്കിലും തുറന്നു നൽകുക എന്നതാണ് പ്രധാനം എന്നാണ് മറ്റൊരാൾ കുറിച്ചത്. വീട് എന്ന സ്വപ്നം സ്വയം നടപ്പിലാക്കി എടുക്കൻ കഷ്ടപ്പെടാൻ മനസുള്ള ആളാണ് നന്ദന. ആ ഒരു ഫയർ നന്ദനയിൽ ഉണ്ട്. ബിഗ്‌ബോസിൽ നന്ദനയുടെ ഫാൻ അല്ല ഞാൻ . പക്ഷെ ജീവിതത്തിലെ കഷ്ടപ്പാടുകളെ ചിരിച്ചുകൊണ്ട് ഓവർകം ചെയുന്നത്, ഓരോന്ന് നേടുന്നത് നേടാനുള്ള ആഗ്രഹം ഒക്കെ എടുത്ത് പറയേണ്ടതാണ് എന്നാണ് കമന്റിൽ പറയുന്നത്. സ്വയം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നയാളാണ് നന്ദനയെന്ന് സായിയും പറഞ്ഞിരുന്നു. നന്ദനയ്ക്കൊരു വീട്, അതിന് എന്റെ പണപ്പെട്ടി എന്നതൊന്നുമില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ ഉറപ്പായും അവൾക്ക് വേണ്ടി ചെയ്യും.അവൾ എന്റെ സഹോദരിയാണ്’, എന്നായിരുന്നു സായി കൃഷ്ണ വ്യക്തമാക്കിയത്.