Uncategorized
എ സർട്ടിഫിക്കറ്റ്’ എന്ന വിവരം പോസ്റ്ററിൽ കൊണ്ടുവന്നതിന് കാരണമുണ്ട്! ‘ഫൂട്ടേജ്’ സിനിമയെ കുറിച്ച് മഞ്ജുവാര്യർ
എ സർട്ടിഫിക്കറ്റ്’ എന്ന വിവരം പോസ്റ്ററിൽ കൊണ്ടുവന്നതിന് കാരണമുണ്ട്! ‘ഫൂട്ടേജ്’ സിനിമയെ കുറിച്ച് മഞ്ജുവാര്യർ
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ചിത്രം തീയേറ്ററുകളിലെത്താൻ പോകുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവാര്യരും ടീമും. സെൻസേഡ് വിത്ത് എന്ന തലക്കെട്ടോടെയായിരുന്നു സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്. ‘എ സർട്ടിഫിക്കറ്റ്’ എന്ന വിവരം പോസ്റ്ററിൽ കൊണ്ടുവന്നതിനെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറയുകായിരുന്നു.
’18പ്ലസ് എന്ന് വച്ചത് ധൈര്യത്തേക്കാളുപരി ഉത്തരവാദിത്തമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. വ്യക്തിപരമായി സംസാരിക്കുകയാണെങ്കിൽ, എന്റെ സിനിമ സാധാരണയായി കുടുംബങ്ങളൊന്നാകെയാണ് കാണാൻ വരുന്നത്. കുഞ്ഞുങ്ങളെല്ലാമുണ്ടാകും. എന്നാൽ ഈ സിനിമയുടെ പ്രകൃതം കുറച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെയാണ് അങ്ങനെ വച്ചത്.
അത് മുൻകൂട്ടി എന്റെ പ്രേക്ഷകരെ അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നപ്പോൾ ഉണ്ടായ മോശം കമന്റുകളെക്കുറിച്ചും മഞ്ജു വാര്യർ പറഞ്ഞു. ‘സോഷ്യൽ മീഡിയയിലുള്ള സദാചാരം കാലാകാലങ്ങളായി ഉള്ളതാണ്. ഈ പോസ്റ്ററിന് താഴെയൊന്നുമല്ലല്ലോ ആദ്യമായിട്ട് വരുന്നത്. അതൊക്കെ കണ്ട് ചിരിക്കുകയെന്നേയുള്ളൂവെന്നും നടി വ്യക്തമാക്കി.