Actress
എല്ലാ പെൺകുട്ടികൾക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം! ആരും കൊതിക്കുന്ന വീഡിയോ പങ്കുവെച്ച് സ്വാസിക
എല്ലാ പെൺകുട്ടികൾക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം! ആരും കൊതിക്കുന്ന വീഡിയോ പങ്കുവെച്ച് സ്വാസിക
സീരിയലിലൂടെയാണ് നടി സ്വാസിക ആരാധകരെ പിടിച്ച് പറ്റിയത്. ഇപ്പോൾ സിനിമയിലും സജീവമാണ് താരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി സ്വാസികയുടെയും പ്രേം ജേക്കബ്ബിന്റെയും വിവാഹം കഴിഞ്ഞത്. പ്രേമും അഭിനയ രംഗത്ത് തന്നെയാണ്. ഇരുവരും സീരിയൽ സെറ്റിൽ വെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. സീരിയൽ മേഖലയിലേയും സിനിമ മേഖലയിലേയും നിരവധി താരങ്ങളാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷന് എത്തിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലും ആയിരുന്നു. ഇപ്പോൾ താരം തന്റെ വിവാഹത്തിനിടെ ഉണ്ടായ മനോഹരമായ നിമിഷത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
എല്ലാ പെൺകുട്ടികൾക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം എന്നാണ് പറയുന്നത്. വിവാഹ സമയത്ത് പ്രേം പുടവ കൊടുക്കുന്ന സമയത്ത് പുടവ സ്വീകരിച്ച സ്വാസിക പ്രേം ജേക്കബിന്റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പ്രേമും സ്വാസികയുടെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. സ്വാസികയും വിവാഹത്തിനെത്തിയ ആളുകളും ശരിക്കും അത്ഭുതപ്പെട്ടുപോവുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ വീഡിയോ ആണ് സ്വാസിക പങ്കുവെച്ചത്. എല്ലാ പെൺകുട്ടികൾക്കും എൻ്റെ പ്രേമിനെ പോലെ ഒരു ആളെ ജീവിത പങ്കാളിയായി വേണംകിട്ടണം. എനിക്ക് ലഭിച്ച രത്നമാണ് പ്രേം എന്നാണ്, വീഡിയോ പങ്കുവെച്ച് സ്വാസിക പറഞ്ഞത്. നവിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഇതു പോലെ ഭാര്യയെ തുല്യമായി കാണുന്ന പങ്കാളിയെ തന്നെയാണ് സ്ത്രീകൾ കൊതിക്കുന്നത് എന്നാണ ചിലർ പറയുന്നത്.