‘എബ്രഹാമിന്റെ സന്തതികള്‍’, ‘സു സു സുധി വാല്മീകം’, ‘ഊഴം’ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്സണ് പോള്‍. തന്റെ രോഗാവസ്ഥയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അന്സണ് പോള്‍ ഇപ്പോള്‍. അഭിനേതാവ് ആകാന്‍ നില്‍ക്കുമ്പോഴാണ് തനിക്ക് ട്യൂമര്‍ വന്നത് എന്നാണ് അന്സണ് പോള്‍ പറയുന്നത്.
‘മെനിജോമ എന്ന ട്യൂമര്‍ വന്നിരുന്നു എനിക്ക്. 2011ല്‍ ആയിരുന്നു അത് കണ്ടെത്തിയത്. സര്‍ജറി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചിലപ്പോള്‍ അത് ക്യാന്‍സര്‍ ആയി മാറിയേക്കുമെന്ന് പറഞ്ഞിരുന്നു. അഭിനേതാവാകണം എന്ന ആഗ്രഹം അപ്പോഴും മനസിലുണ്ടായിരുന്നു.’
‘അങ്ങനെയാണ് എല്ലാ താരങ്ങളേയും കാണാമല്ലോ എന്നോര്‍ത്ത് രാജുവേട്ടന്റെ കല്യാണ റിസപ്ക്ഷന് പോയത്. മല്ലികാന്റിയുടെ സഹോദരന് ഡോക്ടറാണ്. അദ്ദേഹത്തിന് എന്റെ അവസ്ഥ അറിയാമായിരുന്നു. സര്‍ജറിക്ക് മുമ്പ് എല്ലാ താരങ്ങളേയും കാണണമെന്ന് ആഗ്രഹിച്ചിരുന്നു.’
‘അങ്കിളിനോട് പറഞ്ഞപ്പോള്‍ എന്നെയും റിസപക്ഷന് ക്ഷണിച്ചു. അന്ന് രാജുവേട്ടനോട് സംസാരിച്ചിരുന്നു. മറ്റുള്ളവരെയെല്ലാം ദൂരെ നിന്ന് കണ്ടിരുന്നു. പിന്നീട് ഊഴം എന്ന ചിത്രത്തില്‍ രാജുവേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.’
‘സര്‍ജറി കഴിഞ്ഞ് വന്നതിന് ശേഷമായിരുന്നു സിനിമയിലെത്തിയത്. പിന്നീടാണ് പൃഥ്വിരാജിനൊപ്പം ഊഴത്തില്‍ അഭിനയിക്കുന്നത്. ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ പൃഥ്വി ഓര്‍ത്തെടുത്തു’ എന്നാണ് അന്സണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇപ്പോഴിതാ...