Connect with us

എല്ലാവർക്കും അറിയാവുന്ന മാലാഖ ; ലിനിയുടെ ചിത്രങ്ങൾ എന്നെ അലട്ടിയിരുന്നു

Actress

എല്ലാവർക്കും അറിയാവുന്ന മാലാഖ ; ലിനിയുടെ ചിത്രങ്ങൾ എന്നെ അലട്ടിയിരുന്നു

എല്ലാവർക്കും അറിയാവുന്ന മാലാഖ ; ലിനിയുടെ ചിത്രങ്ങൾ എന്നെ അലട്ടിയിരുന്നു

നിപയെ അടിസ്ഥാനമാക്കി കേരള ജനതയുടെ മുന്നിലേക്ക് കൊണ്ട് വന്ന ചിത്രമാണ് വൈറസ് . ജൂൺ 7 നു പുറത്തിറങ്ങിയ ചിത്രം വൻ പ്രീതിയാണ് കൈവരിച്ചിരിക്കുന്നത്. വൈറസ് എന്ന ചിത്രത്തിൽ കേരളജനത ഒന്നാകെയാണ് ചിത്രീകരിച്ചിരിക്കുന്നത് . അത് സിനിമ കാണുമ്പോൾ നമുക്ക് മനസിലാകുന്നു . അതുകൊണ്ട് തന്നെ വൈറസ് ഓരോ മലയാളിയുടെയും ചിത്രമാണ്. കേരള സമൂഹം ഒന്നടങ്കം മറക്കാത്ത ഒരു മുഖമാണ് സിസ്റ്റർ ലിനിയുടേത്. ചിത്രത്തിൽ ലിനിയായി എത്തിയ റിമ കല്ലിങ്കൽ ആണ് . കഥാപാത്രത്തിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് റിമ ഇപ്പോൾ തുറന്നു പറയുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ തന്റെ മനസ് തുറക്കുന്നത്.

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച കഥയാണ് വൈറസിലൂടെ പറയാൻ ശ്രമിച്ചത്. അപ്പോഴും ആ രോഗം കീഴടക്കിയ കുറെ കുടുംബങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരിക്കലും അവർക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടമുണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്.

ജീവൻ വകവയ്ക്കാതെയുളള ആത്മാർഥമായ സോവനത്തിൽ പൊലിഞ്ഞ ജീവിതമായിരുന്നു സിസ്റ്റർ ലിനിയുടേത്. എല്ലാവർക്കും അറിയാവുന്ന മാലാഖ. എന്നാൽ പലർക്കും അറിയാത്ത ഇമേഷണൽ ട്രാക്കിങ്ങിലൂടെ പെൺകുട്ടി കടന്നു പോയിരുന്നു താൻ രോഗ ബാധിതയാണെന്ന് അറിഞ്ഞിട്ടും സമചിത്തതയോടെ അവർ പെരുമാറി. രോഗം പടരാതിരിക്കാനുള്ള ആത്മനിയന്ത്രണം കാണിച്ചു കാണിച്ചു.

സംവിധായകൻ ആഷിഖ് അബു, തിരക്കഥകൃത്തുക്കളായ മുഹസിൻ പെരാരി, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് പത്തു മാസത്തോളം ചിത്രത്തിനു വേണ്ടി കഠിനമായ ഹോം വർക്കുകൾ ചെയ്തിരുന്നു. രോഗബാധിതരുടെ ബന്ധുക്കൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയക്കാർ, തുടങ്ങി അസുഖം റിപ്പോർട്ട് ചെയ്ത നാട്ടിലെ ജനങ്ങളോടുവരെ ഇതിനെ കുറിച്ച് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കൂടാതെ സംഭവം അതുപോലെ അവതരിപ്പിക്കുന്നതിനു പകരം സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് തങ്ങൾ ചെയ്തത് – റിമ പറഞ്ഞു.

ഭർത്താവിനേയും മകളേയും ഒരു നോക്ക് കാണാതെയാണ് ലിനി ലോകത്ത് നിന്ന് വിട പറഞ്ഞത്. ആ അവസാന നാളിൽ അവളുടെ ഓർമയിൽ തെളിഞ്ഞ ചിത്രങ്ങൾ എന്തൊക്കെയായിരിക്കാം.. എന്നിങ്ങനെയുള്ള സംഭവങ്ങൾ എന്നെ കുറെ കാലം അലട്ടിയിരുന്നു. അതൊക്കെ നന്നായി ഉൾക്കൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. അഭിനയിച്ചതിനു ശേഷം പുനർജന്മം കിട്ടിയതു പോലെയാണ തോന്നിയത്.അതിനുശേഷം, ഓരോ നിമിഷവും യുദ്ധമുഖത്തെന്നപോലെ ജീവിക്കുന്ന മെഡിക്കല്‍ കമ്യൂണിറ്റിയോട് എനിക്ക് വലിയ ആദരവാണ്- റിമ പറഞ്ഞു

virus-nipah-lini–actress rima- reveals

Continue Reading
You may also like...

More in Actress

Trending

Recent

To Top