Connect with us

എല്ലാം ഓർമകളും തകർത്തു. ആ ഒരൊറ്റ ചിത്രം മാത്രം കളയാതെ സാമന്ത! സന്തോഷത്തോടെ ജീവിക്കില്ല. നടി ശോഭിത ധുലിപാലയ്ക്ക് സൈബര്‍ ആക്രമണം

Malayalam

എല്ലാം ഓർമകളും തകർത്തു. ആ ഒരൊറ്റ ചിത്രം മാത്രം കളയാതെ സാമന്ത! സന്തോഷത്തോടെ ജീവിക്കില്ല. നടി ശോഭിത ധുലിപാലയ്ക്ക് സൈബര്‍ ആക്രമണം

എല്ലാം ഓർമകളും തകർത്തു. ആ ഒരൊറ്റ ചിത്രം മാത്രം കളയാതെ സാമന്ത! സന്തോഷത്തോടെ ജീവിക്കില്ല. നടി ശോഭിത ധുലിപാലയ്ക്ക് സൈബര്‍ ആക്രമണം

നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ചത്. താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി കാത്തിരിപ്പിലാണ് ആരാധകരും. എന്നാലിപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടി രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്.

ശോഭിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപകരമായ കമന്റുകൾ നിറയുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെ ശാപവാക്കുകള്‍ ചൊരിയുന്ന കമന്റുകളും ഒട്ടേറെയുണ്ട്. എന്നാൽ ഇരുവരുടെയും വ്യക്തിപരമായ ജീവിതത്തിൽ കടന്നു കയറിയുള്ള ആക്രമണത്തെ ഒരുകൂട്ടം സോഷ്യൽ മീഡിയയിൽ തന്നെ ചെറുത്ത്‌ നിൽക്കുന്നതും കാണാം. അതേസമയം, ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിന്നു ചടങ്ങിൽ പങ്കെടുത്തത്. നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യ മറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. സാമന്തയുമായുള്ള വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ ഇരുവരും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. 2023-ല്‍ പ്രശസ്ത ഷെഫ് സുരേന്ദര്‍ മോഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ലണ്ടനില്‍ തന്റെ റെസ്റ്ററന്റ് സന്ദര്‍ശിക്കാനെത്തിയ നാഗചൈതന്യയ്ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകര്‍ കണ്ടെത്തിയതോടെ ചിത്രം കാട്ടുതീ പോലെ പടര്‍ന്നു.

ഇരുവരും സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയോ സുഹൃത്തുക്കളായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. അതു തന്നെയായിരുന്നു ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. തൊട്ടുപിന്നാലെ ലണ്ടനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചു. ഷെഫ് പങ്കുവച്ച ചിത്രം ചര്‍ച്ചയായതോടെ അദ്ദേഹം അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ഒരിക്കല്‍ ആഫ്രിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവച്ചിരുന്നു. ജംഗിള്‍ സഫാരിയുടെ ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ നാഗചൈതന്യയും സമാനമായ ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ഉറപ്പിക്കുകയായിരുന്നു.

More in Malayalam

Trending

Uncategorized