Connect with us

എലിസബത്ത് ഇപ്പോള്‍ എന്റെ കൂടെയില്ല.. ഞാനും അവളുടെ കൂടെയില്ല.. തന്റെ വിധിയാണ് എല്ലാം…തുറന്നു പറഞ്ഞു ബാല

Malayalam

എലിസബത്ത് ഇപ്പോള്‍ എന്റെ കൂടെയില്ല.. ഞാനും അവളുടെ കൂടെയില്ല.. തന്റെ വിധിയാണ് എല്ലാം…തുറന്നു പറഞ്ഞു ബാല

എലിസബത്ത് ഇപ്പോള്‍ എന്റെ കൂടെയില്ല.. ഞാനും അവളുടെ കൂടെയില്ല.. തന്റെ വിധിയാണ് എല്ലാം…തുറന്നു പറഞ്ഞു ബാല

ചലച്ചിത്ര നടൻ ബാല അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ നടൻ ബാല തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ എലിസബത്തിനെ ബാലയ്‍ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതിലും ആരാധകര്‍ സംശയങ്ങളുന്നയിച്ചിരുന്നു. അതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടൻ ബാലയ്‍ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. എലിസബത്ത് ഇപ്പോള്‍ കൂടെയില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ഓണ്‍ലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരം എലിസബത്തിന്റെ അസാന്നിദ്ധ്യം പരാമര്‍ശിച്ചത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം ആവശ്യപ്പെടുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. പിന്നീടായിരുന്നു പ്രണയം വിവാഹത്തിലെത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഏറെ നാളുകളായി ഇരുവരും വിവാഹമോചിതരായിട്ട്. എന്നാൽ ഇന്നും ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മകളുടെ പേരിൽ ഇപ്പോഴും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബന്ധം വേർപ്പെടുത്തിയപ്പോൾ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കി‍ട്ടിയത്. എന്നാൽ അമൃത മകളെ സംരക്ഷിക്കാൻ തുടങ്ങിയശേഷം തനിക്ക് കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നതാണ് എന്നത്തേയും ബാലയുടെ പരാതി. ഒരു സമയത്ത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാല ചില വെളിപ്പെടുത്തലുകൾ അഭിമുഖത്തിൽ നടത്തിയതോടെ അമൃത-ബാല വിഷയം വീണ്ടും ചർച്ചയാവുകയാണ്.‍ അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയത് കാണാൻ പാടില്ലാത്ത ചിലത് കണ്ടതുകൊണ്ടാണെന്നാണ് ബാല പറഞ്ഞത്. പലതും താൻ തുറന്ന് പറയാത്തതാണെന്നും ബാല പറഞ്ഞിരുന്നു.

മലയാളത്തില്‍ 2006ല്‍ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. സംവിധാനം അനൂപ് പന്തളമായിരുന്നു. അമീര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബാല വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എല്‍ദോ ഐസക് ആയിരുന്നു. ഷെഫീഖിന്റെ സന്തോഷം ഹിറ്റാകുകയും ചിത്രത്തിലെ കഥാപാത്രം ബാല അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

More in Malayalam

Trending