എന്റെ സഹായം വേണ്ടവർക്ക് അങ്ങനെയൊന്നും പെണ്ണിനെ വിളിക്കരുത്; മാർഗം കളിയുടെ ട്രെയ്ലർ പുറത്ത്
മാര്‍ഗം കളി എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നു. ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നമിതാ പ്രമോദ് നായികയാകുന്നു.കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു മുഴുനീളം കോമഡി സസ്പെൻസ് ചിത്രമെന്ന സൂചനയാണ് മാർഗം കളിയുടെ ട്രെയ്ലർ നൽകുന്നത് .നിരവധി മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഒരുപറ്റം കോമഡി താരങ്ങള്‍ ട്രെയ്ലറില്ത്തന്നെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ബൈജു, ഹരീഷ് കണാരന്, ധര്മജന് എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. സിദ്ദിഖ്, ശാന്തി കൃഷ്ണ, ബിന്ദു പണിക്കര്‍, രഞ്ജി പണിക്കര്‍ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബികെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീത സംവിധാനം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തും.
margam kali- trailor released
