Malayalam
എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം! മമ്മൂട്ടി സാറിന് നന്ദി.. കാതലിനെ പ്രശംസിച്ച് സൂര്യ
എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം! മമ്മൂട്ടി സാറിന് നന്ദി.. കാതലിനെ പ്രശംസിച്ച് സൂര്യ
രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ ‘കാതൽ’ റിലീസ് ചെയ്തത്. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണിത്. ഇന്ത്യൻ സിനിമയിൽ മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത, മറ്റൊരു നടനും അവതരിപ്പിക്കാൻ സാധിക്കാത്ത രീതിയിലാണ് മമ്മൂട്ടിയുടെ അവതരണമെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ കാതല്‍ ദി കോറിനെ പ്രശംസിച്ച് തമിഴ് ചലച്ചിത്രതാരം സൂര്യയും രംഗത്ത് എത്തിയിരിക്കുകയാണ്. നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൂര്യ കാതലിനെ പ്രശംസിച്ചത്. ‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും.
എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമകളോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിന് നന്ദി.
ജിയോ ബേബി നിങ്ങളുടെ സൈലന്‍റ് ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം എന്നിങ്ങനെയായിരുന്നു സൂര്യ കുറിച്ചത്.