Connect with us

എന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോൾ മകൾ വല്ലാതെ സങ്കടപ്പെട്ടു. സിനിമകളിൽ കാണിക്കുന്ന അത്രയൊന്നും എന്റെ മകൾ ചെയ്തിട്ടില്ലല്ലോ, തെറ്റ് കണ്ടാൽ‌ ചൂണ്ടികാട്ടിക്കും ഞാൻ‌- ജാസ്മിന്റെ മാതാപിതാക്കൾ

Bigg Boss

എന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോൾ മകൾ വല്ലാതെ സങ്കടപ്പെട്ടു. സിനിമകളിൽ കാണിക്കുന്ന അത്രയൊന്നും എന്റെ മകൾ ചെയ്തിട്ടില്ലല്ലോ, തെറ്റ് കണ്ടാൽ‌ ചൂണ്ടികാട്ടിക്കും ഞാൻ‌- ജാസ്മിന്റെ മാതാപിതാക്കൾ

എന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോൾ മകൾ വല്ലാതെ സങ്കടപ്പെട്ടു. സിനിമകളിൽ കാണിക്കുന്ന അത്രയൊന്നും എന്റെ മകൾ ചെയ്തിട്ടില്ലല്ലോ, തെറ്റ് കണ്ടാൽ‌ ചൂണ്ടികാട്ടിക്കും ഞാൻ‌- ജാസ്മിന്റെ മാതാപിതാക്കൾ

അപ്രതീക്ഷിതമായി ഒട്ടനവധി സംഭവങ്ങളാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒന്ന് മാറ്റിപിടിച്ചാലോ എന്നുള്ള ടാ​ഗ് ലൈൻ അന്വർഥമാക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സീസൺ ആറിൽ പ്രേക്ഷകർക്കിടയിൽ‌ ചർച്ചയായി മാറിയിട്ടുള്ളത് വിരലിലെണ്ണാവുന്ന മത്സരാർത്ഥികൾ മാത്രമാണ്. അവരിൽ പ്രധാനി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫറാണ്. കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖം വന്നപ്പോൾ അത് അറിയാൻ ജാസ്മിനെ പിതാവ് വിളിച്ചത് വലിയ ചർച്ചയായിരുന്നു.

അസുഖ വിവരം പറയാൻ വിളിച്ചിട്ട് പുറത്തെ കാര്യങ്ങൾ പിതാവ് ജാസ്മിന് പറഞ്ഞുകൊടുത്തുവെന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്. എന്നാൽ അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പ്രതിഷേധം കൂടിയപ്പോൾ ബി​ഗ് ബോസ് ടീം പ്രതികരിച്ച് പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായിയെന്ന് പറയുന്ന പിതാവിനെ പിന്നീട് ജാസ്മിന്റെ നാട്ടിലെ ബേക്കറിയിൽ കണ്ടതും വിവാ​ദമായിരുന്നു.

ഇപ്പോഴിതാ മകളുടെ പേരിൽ സോഷ്യൽമീഡിയയിൽ ഉണ്ടാകുന്ന കോലാഹലങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്റെ പിതാവ് ജാഫർ. നടക്കാൻ പറ്റുന്നത് വരെയും താൻ ജം​ഗ്ഷനിൽ‌ പോകുമെന്നും ചില സമയം ജാസ്മിൻ മണ്ടിയാണെന്നും എന്ത് പറയണമെന്ന് അറിഞ്ഞൂടെന്നുമാണ് പിതാവ് പറയുന്നത്. ‘ആരെയും ചവിട്ടി തേച്ചിട്ടല്ല എന്റെ മകൾ ഉയർന്നുവന്നത്. അവൾ കഷ്ടപ്പെട്ട് ജോലി ചെയ്ത് എന്റെ കടങ്ങളൊക്കെ തീർത്തു. എനിക്ക് സുഖമില്ലാതെയായപ്പോൾ എന്റെ മകനെ മകളെയാണ് ഞാൻ ഏൽപ്പിച്ചത് ഭാര്യയേയല്ല. കാരണം എനിക്ക് എന്ത് സംഭവിച്ചാലും കുടുംബം മകൾ നോക്കുമെന്ന് എനിക്ക് അറിയാം.’

ചീട്ട് കളിച്ച് ലക്ഷങ്ങൾ ഞാൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അന്ന് അങ്ങനൊരു തോന്നൽ വന്ന് ചെയ്തതാണ്. തെറ്റും കുറ്റങ്ങളുമില്ലാത്ത മനുഷ്യരിലല്ലോ. എല്ലാവരും പറയുന്നത് തന്നെയാണോ ചെയ്യുന്നത്. പിന്നെ എന്തിനാണ് എന്റെ മകളെ കുറ്റപ്പെടുത്തുന്നത്. പലതും അവൾ പറഞ്ഞത് ചിലപ്പോൾ കണ്ടന്റിന് വേണ്ടിയാകും. മീഡിയയിൽ കയറി വിഡ്ഡിത്തരം വിളമ്പരുതെന്ന് പലപ്പോഴും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.’ ‘ബി​ഗ് ബോസ് ഷോയ്ക്കുള്ളിൽ വെച്ച് തന്നെ മകൾക്ക് ഒരുപാട് തെറ്റ് സംഭവിച്ചിട്ടുണ്ട്. അത് ഓവർ കോൺഫിഡൻസുകൊണ്ട് സംഭവിച്ചതാണ്. ജനങ്ങൾ എല്ലാം പലവിധ ചിന്താ​ഗതിക്കാരില്ല. സിനിമകളിൽ എന്തൊക്കെ കാര്യങ്ങൾ കാണിക്കുന്നു… അത്രയൊന്നും എന്റെ മകൾ ചെയ്തിട്ടില്ലല്ലോ. എല്ലാം ​ഗെയിമായിട്ട് എടുത്താൽ പോരെ. അവൾ തെറ്റ് ചെയ്താൽ ഞാൻ‌ ന്യായീകരിക്കില്ല. അവൾക്ക് ബൗണ്ടറിയുണ്ടെന്ന് എനിക്ക് അറിയാം.

‘ചില സമയം ജാസ്മിൻ മണ്ടിയാണ്. എന്ത് പറയണമെന്ന് അറിഞ്ഞൂടാ. മീഡിയയിൽ പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് അവളോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിനെ നമുക്ക് വിഡ്ഡികളാക്കാൻ പറ്റില്ല. എന്നെ പറ്റിയും അസുഖത്തെ പറ്റിയും സംശയമുള്ളവർക്ക് എന്നെ തന്നെ വിളിച്ച് ചോദിക്കാം. മരിക്കുന്നത് വരെയും രണ്ട് കാലിൽ നടക്കാൻ പറ്റുന്നത് വരെയും ഞാൻ ജം​ഗ്ഷനിൽ‌ പോകും.’ ‘ഇതുവരെ വന്ന വാർത്തകൾക്ക് മറുപടി പറയാത്തത് എന്റെ മാന്യത കൊണ്ടാണ്. വ്യൂസ് ഉണ്ടാക്കാൻ ഒന്നും പറയാൻ എനിക്ക് താൽപര്യമില്ല. എന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോൾ മകൾ വല്ലാതെ സങ്കടപ്പെട്ടു. തെറ്റ് കണ്ടാൽ‌ ചൂണ്ടികാട്ടിക്കും ഞാൻ‌. എന്റെ മകൾ സ്വതന്ത്ര്യമായി നടക്കുന്നയാളാണ്.’ യമുന റാണി, അപ്സര, മുടിയൻ എന്നിവരാണ് ജാസ്മിനെ കൂടാതെ എനിക്ക് ഇഷ്ടപ്പെട്ട മറ്റ് മത്സരാർത്ഥികൾ. അവർ പതിനെട്ട് പേരും പുറത്തിറങ്ങി കഴിയുമ്പോൾ നല്ല സൗഹൃദത്തിലാകുമെന്ന് എനിക്ക് ഉറപ്പാണ്’, എന്നാണ് ജാസ്മിന്റെ പിതാവ് പറഞ്ഞത്.

Continue Reading
You may also like...

More in Bigg Boss

Trending

Movies