Connect with us

എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ- ആസിഫ് അലി വിഷയത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Malayalam

ആസിഫ് അലിയെ അനുകൂലിച്ച് സിനിമാലോകത്ത് നിന്നും പുറത്ത് നിന്നുമൊക്കെ ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റ് അല്ല, അമരീഷ് പൂരി വരട്ടെ എന്ന സരോജ് കുമാർ ഡയലോഗ് ആണ് ഈ സംഭവം കണ്ടപ്പോള്‍ ഓർമ വന്നതെന്നും ആരു ശ്രമിച്ചാലും ആസിഫ് അലി എന്ന ചെറുപ്പക്കാരന്‍ ഇല്ലാതാകില്ലെന്നും രാഹുൽ പറയുന്നു. ‘‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ’’ എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് ഉദയനാണ് താരം എന്ന സിനിമയിൽ. ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ. ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അൽപത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നും പറയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top