Connect with us

എന്ത് പറ്റി, നീ മാറിപ്പോയി, ആരോടും സംസാരിക്കുന്നില്ല… പുറത്തോ‌ട്ട് ഇറങ്ങ്, വീട്ടിൽ തന്നെയിരിക്കല്ലേ!! ദിയ ലണ്ടനിലേക്ക് പോയതോടെ അശ്വിന്റെ അവസ്ഥ

Malayalam

എന്ത് പറ്റി, നീ മാറിപ്പോയി, ആരോടും സംസാരിക്കുന്നില്ല… പുറത്തോ‌ട്ട് ഇറങ്ങ്, വീട്ടിൽ തന്നെയിരിക്കല്ലേ!! ദിയ ലണ്ടനിലേക്ക് പോയതോടെ അശ്വിന്റെ അവസ്ഥ

എന്ത് പറ്റി, നീ മാറിപ്പോയി, ആരോടും സംസാരിക്കുന്നില്ല… പുറത്തോ‌ട്ട് ഇറങ്ങ്, വീട്ടിൽ തന്നെയിരിക്കല്ലേ!! ദിയ ലണ്ടനിലേക്ക് പോയതോടെ അശ്വിന്റെ അവസ്ഥ

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റേത് . സോഷ്യൽ മീഡിയയിലും ഈ കുടുംബം സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണ , മക്കളായ അഹാന , ദിയ, ഇഷാനി , ഹൻസിക എന്നിവരുമടങ്ങുന്ന കുടുംബം യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്. ഈ താരകുടുംബത്തിന്റെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. പുതുവത്സര ആഘോഷത്തിനായി ലണ്ടനിലാണ് താരകുടുംബം. ദിയ കുടുംബ സമേതം ലണ്ടനിലെത്തിയത്.

ഇപ്പോഴിതാ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദിയ. തന്നെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു 2023 എന്ന് ദിയ പറയുന്നു. അടുത്തിടെ റിയാസ് സലിം, പ്രാപ്തി എലിസബത്ത് എന്നിവർ തന്റെ കുടുംബത്തിന് നേരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ദിയ കൃഷ്ണ പ്രതികരിച്ചു. അറ്റൻഷൻ കിട്ടാൻ വേണ്ടി ശ്രമിക്കുന്നവർ ലൈം ലൈറ്റിൽ നിൽക്കുന്ന ആരെയെങ്കിലും ടാർ​ഗറ്റ് ചെയ്ത് എന്തെങ്കിലും വിവാദമുണ്ടാക്കി പത്ത് തെറിയും പറയുമ്പോൾ അവരുടെ ഹേറ്റേഴ്സ് ഇവരെ ഫോളോ ചെയ്യും. അങ്ങനെയുള്ളവരെ പറ്റി സംസാരിക്കാൻ താൽപര്യമില്ലെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി. ബ്രേക്കപ്പിന്റെ വിഷമം എങ്ങനെ മറികടക്കും എന്ന ചോദ്യത്തിനും ദിയ മറുപടി നൽകി. നമ്മൾ ആ ബന്ധത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, നമ്മുടെ നൂറ് ശതമാനവും ബന്ധത്തിൽ കൊടുത്തിട്ടുണ്ടെങ്കിൽ ആ റിലേഷൻഷിപ്പ് ബ്രേക്ക് ആയാൽ മൂവ് ഓൺ ആകാൻ അധികം സമയമൊന്നും വേണ്ട.

പക്ഷെ നമ്മുടെ ഭാ​ഗത്ത് എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ മൂവ് ഓൺ ചെയ്യാൻ പാടാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ റിപ്പയർ ചെയ്യാൻ നോക്കുക. പങ്കാളിയെ വിളിച്ച് ക്ഷമ ചോദിക്കുക. സ്വയം മാറാൻ ശ്രമിക്കുക. സുഹൃത്തുക്കളോ കുടുംബമോ പ്രധാനമെന്ന ചോദ്യത്തിന് രണ്ടും പ്രധാനമാണെന്ന് ദിയ കൃഷ്ണ മറുപടി നൽകി. ഒരു മനുഷ്യന് കുടുംബവും സുഹൃത്തും പ്രധാനമാണ്. കുടുംബത്തിനോടൊപ്പം എവിടെയെങ്കിലും ട്രിപ്പ് പോകുമ്പോൾ അതിന്റേതായ ​ഗുണമുണ്ട്. ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നില്ല. അടിയാണെങ്കിലും തെറിയൊക്കെ വിളിച്ച് അവിടെ ഇരിക്കാം. കുറേക്കൂടി സുരക്ഷിതത്വം തോന്നും. സുഹൃത്തുക്കളോടൊപ്പം പോകുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം കു‌ടുംബത്തോടൊപ്പം കിട്ടില്ല. എവിടെ പോകണം, എന്ത് ധരിക്കണം, എപ്പോൾ തിരിച്ച് വരണം എന്നതിലൊക്കെ സ്വന്തം തീരുമാനമാണ്. എന്ത് ചെയ്യണെമെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. 25 വയസുള്ള എന്റെ പ്രായത്തിലുള്ള ഒരു വിധം എല്ലാവരും അങ്ങനെയായിരിക്കുമെന്നും ദിയ ചൂണ്ടിക്കാട്ടി. സുഹൃത്തായ അശ്വിൻ ​ഗണേശിനെ ലണ്ടനിൽ വന്നപ്പോൾ മിസ് ചെയ്യുന്നുണ്ടെന്ന് ദിയ പറയുന്നു. അശ്വിന്റെ തമാശകൾ മിസ് ചെയ്യുന്നുണ്ട്. പുള്ളിക്കാരനും റിഹാബിലേഷൻ സെന്ററിലേത് പോലെ ഇരിക്കുകയാണ്. എന്ത് പറ്റി, നീ മാറിപ്പോയി, ആരോടും സംസാരിക്കുന്നില്ലെന്ന് വീട്ടുകാർ അവനോട് ചോദിക്കുന്നുണ്ട്. പുറത്തോ‌ട്ട് ഇറങ്ങ്, വീട്ടിൽ തന്നെയിരിക്കല്ലേ എന്ന് അച്ഛനൊക്കെ പറയുന്നുണ്ടെന്നും ദിയ വ്യക്തമാക്കി.

More in Malayalam

Trending