Connect with us

എന്തുവാടെ ഇക്കൊല്ലം ഗണപതിയാണോ?!! ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11ന് ആയിരിക്കും… ചുട്ടമറുപടി നൽകി ഉണ്ണി മുകുന്ദൻ

Malayalam

എന്തുവാടെ ഇക്കൊല്ലം ഗണപതിയാണോ?!! ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11ന് ആയിരിക്കും… ചുട്ടമറുപടി നൽകി ഉണ്ണി മുകുന്ദൻ

എന്തുവാടെ ഇക്കൊല്ലം ഗണപതിയാണോ?!! ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11ന് ആയിരിക്കും… ചുട്ടമറുപടി നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങളോടും തെറ്റായ വ്യാഖ്യാനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനിപ്പോൾ. സിനിമയ്‌ക്കെതിരെ വിമർശനമുന്നയിച്ച യൂട്യൂബറുടെ വീഡിയോ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. എന്തുവാടെ ഇക്കൊല്ലം ഗണപതിയാണോ എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബർ വീഡിയോ പങ്കുവച്ചത്.’ജയ് ഗണേഷ് സിനിമ എന്താണെന്ന് ഈ വ്യക്തിയ്ക്ക് അറിയില്ല!

ഇക്കൂട്ടർ എന്റെ സിനിമകളെ അവരുടെ രാഷ്ട്രീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശം ഞാൻ പൂർണ്ണമായും മനസിലാക്കുന്നു. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നു. ഞാൻ ഇതിനെ അഭിനന്ദിക്കുന്നു. കേരളത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കാര്യങ്ങൾ ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. എന്റെ മാർക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമാണിതെന്നാണ് ഇവർ വരുത്തിതീർക്കാൻ ശ്രമിക്കുന്നത്.

നിങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കത്തിന് യൂട്യൂബ് പണം നൽകുമെന്നത് ജീവിതം നിലനിർത്താൻ നിങ്ങളെ സഹായിച്ചേക്കാമെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ ഊഹാപോഹങ്ങൾ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാൻ ശ്രമിക്കുക. റിലീസ് ചെയ്യാത്ത സിനിമയെ ഒരു അജണ്ട സിനിമയായി വരുത്തിതീർത്ത് അതിൽ നിന്ന് വരുമാനം നേടുന്നത് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ എവിടെയാണെന്ന് കാണിക്കുന്നു.നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് തീരും. പ്രീയരെ! അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11ന് ആയിരിക്കും.’- എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top