Malayalam
എന്താണിത്, എന്താണ് സംഭവിക്കുന്നത്, നിങ്ങളെ കൊണ്ട് പോകുകയാണ്! ഡോക്ടർ നിർബന്ധിച്ച് വണ്ടിയിൽ കൊണ്ട് പോയി പക്ഷെ…ഭർത്താവിന്റെ മരണത്തെക്കുറിച്ച് താര കല്യാൺ
എന്താണിത്, എന്താണ് സംഭവിക്കുന്നത്, നിങ്ങളെ കൊണ്ട് പോകുകയാണ്! ഡോക്ടർ നിർബന്ധിച്ച് വണ്ടിയിൽ കൊണ്ട് പോയി പക്ഷെ…ഭർത്താവിന്റെ മരണത്തെക്കുറിച്ച് താര കല്യാൺ
ഭർത്താവ് രാജാറാമിന്റെ മരണം നടി താര കല്യാണിന് വലിയ ആഘാതമായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലായാണ് രാജാറാം മരിക്കുന്നത്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകാൻ താര കല്യാണിനും മകൾ സൗഭാഗ്യ വെങ്കിടേശിനും കഴിഞ്ഞു. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ താര കല്യാൺ. മരണ സമയത്ത് വന്ന വാർത്തകളിൽ പലതും തെറ്റായിരുന്നെന്ന് വ്യക്തമാക്കിയ താര കല്യാൺ മരണകാരണത്തെക്കുറിച്ച് വിശദീകരിച്ചു. മകളുടെ വിവാഹം, അമ്മയുടെ മരണം, പേരക്കുട്ടിയുടെ ജനനം, തനിക്ക് തൊണ്ടയ്ക്ക് വന്ന അസുഖം തുടങ്ങിയ കാരണങ്ങളാൽ ഇതേക്കുറിച്ച് നേരത്തെ സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് താര കല്യാൺ പറയുന്നു. മുപ്പത് വയസായപ്പോഴേക്കും രാജൻ ചേട്ടന് ഡയബറ്റിസ് ബാധിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മഴ നനഞ്ഞതോടെ പനി പിടിച്ച് കിടപ്പിലായി.
അപ്പോൾ എനിക്ക് സിനിമാ ഷൂട്ടിംഗ് വന്നു. തൊടുപുഴയിൽ വെച്ചായിരുന്നു ഷൂട്ട്. ഷൂട്ട് തീരാറായപ്പോഴാണ് സൗഭാഗ്യ വിളിച്ച് അച്ഛന് തീരെ സുഖമില്ലെന്ന് പറയുന്നത്. ഷൂട്ട് തീർത്ത് നേരെ ആശുപത്രിയിലേക്ക് വന്നു. ഒരു വിധം അസുഖം ഭേദമാക്കി വീട്ടിലേക്ക് വരും മുമ്പേ വീണ്ടും തിരുവനന്തപുരത്തേക്ക് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ശ്രാദ്ധമായിരുന്നു. തിരിച്ച് വന്നപ്പോൾ ഒട്ടും വയ്യ. തനിക്ക് വർക്കുകൾ ഉണ്ടായിരുന്നു. വീട്ടിലുള്ളപ്പോൾ രാജൻ ചേട്ടന് ഇഷ്ടപ്പെട്ടതെല്ലാം ഞാൻ ഉണ്ടാക്കി. ഇല്ലാത്തപ്പോൾ ഒരു കുക്കിനെ വെച്ചു. പക്ഷെ ഒരു സാധനവും അദ്ദേഹം കഴിക്കില്ലായിരുന്നു. ഞാൻ ഡോക്ടറെ പോയി കണ്ട്, എന്തെങ്കിലും ഒന്ന് ചെയ്യുമോ ഇദ്ദേഹത്തിന് തീരെ നിവൃത്തിയില്ലെന്ന് പറഞ്ഞു. ഡോക്ടറും ഭാര്യയും കൂടെ രാത്രി ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. രാജൻ ചേട്ടനെ കാണാനാണെന്ന് പറഞ്ഞില്ല. ഒരു കാഷ്വൽ വിസിറ്റ് പോലെ. രാജൻ ചേട്ടനെ കണ്ടപ്പോൾ ഡോക്ടർക്ക് ടെൻഷനും സങ്കടവുമായി. രാജ്, എന്താണിത്, എന്താണ് സംഭവിക്കുന്നത്, നിങ്ങളെ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു.
ഡോക്ടർ നിർബന്ധിച്ച് വണ്ടിയിൽ കൊണ്ട് പോയി. ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് വളരെ സീരിയസാണെന്ന് അറിയുന്നത്. മറ്റൊരു ആശുപത്രിയിലേക്ക് പോയി ഉടനെ ഐസിയുവിലേക്ക് മാറ്റി. 9 ദിവസമാണ് രാജൻ ചേട്ടൻ അവിടെ കിടന്നത്. ചില ഡോക്ടർമാർ വൈകിയാണ് കൊണ്ട് വന്നത്, ഗുരുതരമാണെന്ന് പറയും. ചില ഡോക്ടർമാർ മറിച്ചും പറയും. താൻ വളരെ കൺഫ്യൂസ്‍ഡ് ആയിരുന്നു. രാജൻ ചേട്ടനെ നഷ്‌ടപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത ഇഷ്ടമായിരുന്നു. ആ ഞാൻ എല്ലാം കേട്ട് എങ്ങനെ നിന്നു എന്നാലോചിച്ചു. രാവിലെ ആറ് മണിക്ക് പോയാൽ രാത്രി 12 മണി വരെ ഞാൻ അവിടെ നിൽക്കുമായിരുന്നു. ആർട്ടിസ്റ്റായത് കാെണ്ട് എനിക്ക് മാത്രം കിട്ടിയ അവതാര്യമാണ്. 12 മണി കഴിഞ്ഞാൽ അവിടെയുള്ള റൂമിൽ കിടന്നുറങ്ങും. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇംപ്രൂവ്മെന്റുണ്ടെന്ന് ഡോക്ടർ പറഞ്ഞു. വിശക്കുന്നു എന്ന് രാജൻ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ കഞ്ഞി കൊടുത്തു. ഞാൻ പുറത്തേക്ക് പോയി.
സൗഭാഗ്യയും അച്ഛനും കൂടി സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ സൗഭാഗ്യ വിളിച്ച് ഡാഡിക്ക് വയ്യ എന്ന് പറഞ്ഞു. 12 മണി കഴിഞ്ഞപ്പോൾ തന്നെയും പുറത്താക്കി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം എന്ന് നഴ്സ് പറഞ്ഞു. പിറ്റേന്ന് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഡയബറ്റിക് പേഷ്യന്റാണ് രാജൻ ചേട്ടൻ. അതിന്റെ കൂടെ പനി വന്നതോടെ ചെസ്റ്റ് മുഴുവൻ ഇൻഫെക്റ്റഡ് ആയി. ഇമ്മ്യൂണിറ്റി പാടെ പോയി. ആശുപത്രിയിൽ പോയി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലർ ആയി. ഇൻഫെക്ഷൻ കൂടി. അതിന് പ്രധാന കാരണം ഡയബറ്റിസ് ആണെന്നും താര കല്യാൺ വ്യക്തമാക്കി.ആർക്കും ഇങ്ങനെയുള്ള വിഷമങ്ങൾ വരാതിരിക്കട്ടെ എന്നും താര കല്യാൺ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.