എനിക്ക് പത്ത് പറയാനുണ്ട്! കാർത്തിക് സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന യൂട്യൂബർ ആണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും ഗ്ലാമി ഗംഗ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ക്യൂ ആന്റ് എയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഗ്ലാമി ഗംഗ. പ്രണയ ഗോസിപ്പുകൾക്ക് മറുപടി നൽകുകയായിരുന്നു താരം. ഗ്ലാമി പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഇടയ്ക്കിടെ ചോദിക്കാറുള്ളത്. എനിക്ക് പത്ത് പറയാനുണ്ട് എന്ന് പറഞ്ഞാണ് പ്രണയ ഗോസിപ്പുകൾക്ക് മറുപടി നൽകുന്നത്. കാർത്തിക് സൂര്യയുമായുള്ള ബന്ധത്തെക്കുറിച്ചും വിവാഹം കഴിക്കുമോ എന്നും കമന്റ്സും വരുന്നുണ്ട്. കാർത്തിക് ഏട്ടൻ എനിക്ക് വല്യേട്ടനെ പോലെയാണ്. മലപ്പുറത്ത് വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതൽ കാർത്തിക്ക് ഏട്ടൻ എനിക്ക് തരുന്നത് ഒരു സഹോദര സ്നേഹമാണ്. അത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണ് തിരിച്ചും. പിന്നെ അരവിന്ദ് ഏട്ടനുമായി കമ്മിറ്റഡാണോ എന്നാണ് ചോദ്യം. എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ ചിരിച്ച് കളിച്ച് സന്തോഷിച്ചിരുന്നാൽ അതിനർത്ഥം കമ്മിറ്റഡ് ആണ് എന്നാണോ? ഇവരെല്ലാവരുമായി നല്ല സൗഹൃദമാണ്. നിലവിൽ ഞാൻ കമിറ്റഡല്ല. അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളോട് പറയും. മറച്ച് വെച്ച് ഒളിച്ചോടി പോവുകയൊന്നുമില്ലെന്നും പറയുകയായിരുന്നു ഗ്ലാമി ഗംഗ.