Bigg Boss
എനിക്ക് ഇത് പറ്റില്ല… എനിക്കിനി ഇവിടെ ആരും ഇല്ല.. ഗബ്രി നീ പുറത്താകില്ല!! സമാധാനിപ്പിക്കാൻ പാടുപെട്ട് ഗബ്രി! മോഹൻലാലിനോട് അപേക്ഷിച്ച് ജാസ്മിൻ ഒടുവിൽ അത് സംഭവിക്കുന്നു…
എനിക്ക് ഇത് പറ്റില്ല… എനിക്കിനി ഇവിടെ ആരും ഇല്ല.. ഗബ്രി നീ പുറത്താകില്ല!! സമാധാനിപ്പിക്കാൻ പാടുപെട്ട് ഗബ്രി! മോഹൻലാലിനോട് അപേക്ഷിച്ച് ജാസ്മിൻ ഒടുവിൽ അത് സംഭവിക്കുന്നു…
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പതിനാറ് പേരിൽ നിന്നും ഒരാൾ കൂടി വിടപറഞ്ഞിരിക്കുകയാണ്. സീസൺ ആറിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഗബ്രി ജോസാണ് പുറത്തായിരിക്കുന്നത്. റിഷി, നോറ, അഭിഷേക്, അര്ജുന്, സിജോ, ഗബ്രി, ജാസ്മിന്, ജിന്റോ, അന്‍സിബ എന്നിവര്‍ ചേര്‍ന്നതായിരുന്നു ഇത്തവണത്തെ നോമിനേഷന്. അതിൽ റിഷി, അൻസിബ, ഗബ്രി, ജാസ്മിൻ എന്നിവരുടെ എവിക്ഷൻ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. അവശേഷിക്കുന്ന മറ്റ് മത്സരാർത്ഥികളുടെ എവിക്ഷൻ ഇന്ന് നടക്കും. റിഷി, അൻസിബ, ഗബ്രി, ജാസ്മിൻ എന്നിവരോട് ഇഷ്ടപ്പെട്ട സ്ഥലത്തിരുന്ന് കുറച്ച് സമയം ചെലവഴിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടതോടെയാണ് എവിക്ഷൻ പ്രക്രിയ ആരംഭിച്ചത്. ഗബ്രിയും ജാസ്മിനും സംസാരിക്കാനായി സ്ഥിരമായി ഇരിക്കുന്ന ഇടത്തേക്ക് പോയപ്പോള്‍ റിഷിയും അന്‍സിബയും തങ്ങളുടെ ഇടത്തേക്കും പോയി. പിന്നീട് നാല് പേരോടും ഗാര്ഡന് ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ചിരുന്ന സ്ക്രാച്ച് കാര്‍ഡില്‍ സേഫാവുന്ന രണ്ടുപേരുടെ പേരുകള്‍ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. അന്‍സിബയാണ് കാര്‍ഡ് സ്ക്രാച്ച് ചെയ്തത്. അന്‍സിബയുടെയും റിഷിയുടെയും പേരുകളാണ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇരുവരും സേഫാണെന്ന് ബിഗ് ബോസ് അറിയിച്ചു. അവശേഷിച്ച ഗബ്രി, ജാസ്മിന് എന്നിവരോട് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
അവിടെയുള്ള സ്ക്രീനില്‍ ഇരുവരുടെയും സുഹൃത്ത് ബന്ധത്തിന്റെ നിമിഷങ്ങള്‍ കാണിച്ചതിന് ശേഷമാണ് അന്തിമ പ്രഖ്യാപനം നടന്നത്. മുന്നിലുള്ള കര്ട്ടന് വലിച്ച് നീക്കാന്‍ ഇരുവരോടും ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മാറിയ കര്ട്ടന് പിറകിലുള്ള ബോര്‍ഡില്‍ എവിക്ടാവുന്ന ആളുടെ പേരുണ്ടായിരുന്നു. ഗബ്രിയുടെ പേരായിരുന്നു അത്. ഗബ്രിയാണ് പുറത്തായതെന്ന് അറിഞ്ഞതോടെ ജാസ്മിന്റെ സങ്കടം അണപൊട്ടിയൊഴുകി. അൻസിബയും റിഷിയും സേഫായിയെന്നും അവശേഷിക്കുന്നത് താനും ഗബ്രിയും മാത്രമാണെന്ന് അറിഞ്ഞപ്പോൾ മുതൽ ജാസ്മിന്റെ മുഖത്ത് സങ്കടം നിഴലിച്ച് തുടങ്ങിയിരുന്നു. ശേഷം ആക്ടിവിറ്റി ഏരിയയിൽ വെച്ച് ഇരുവരുടെയും വീഡിയോ കാണിച്ചതോടെ ജാസ്മിൻ കരയാൻ തുടങ്ങി. ഗബ്രി പുറത്തായി എന്ന അറിയിപ്പ് വന്നശേഷം ഗബ്രിയെ കെട്ടിപിടിച്ച് ജാസ്മിൻ ഏറെ നേരം പൊട്ടിക്കരഞ്ഞു. എനിക്ക് ഇത് പറ്റില്ല… എനിക്കിനി ഇവിടെ ആരും ഇല്ല.. ഗബ്രി നീ പുറത്താകില്ല എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു ജാസ്മിൻ കരച്ചിൽ. സമാധാനിപ്പിക്കാൻ ഗബ്രിയും പാടുപെട്ടു. ഗബ്രിയെ വിട്ട് ആക്ടിവിറ്റി ഏരിയയിൽ നിന്നും പോകാൻ തയ്യാറാവാതെ ജാസ്മിൻ നിന്നപ്പോൾ താൻ തിരിച്ചുവരുമെന്ന് പറഞ്ഞ് ഗബ്രി ജാസ്മിനെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ജാസ്മിൻ അവൻ പോയിയെന്നും പറഞ്ഞ് രസ്മിനെ കെട്ടിപിടിച്ച് കരയുകയായിരുന്നു. ജാസ്മിൻ പറഞ്ഞത് വിശ്വസിക്കാൻ വീട്ടുകാർക്കും കഴിഞ്ഞില്ല. അതിനാൽ തന്നെ എല്ലാവരും ഗാർഡൺ ഏരിയയിൽ വന്ന് ഗബ്രിയെ അന്വേഷിക്കുന്നുണ്ടായിരുന്നു. ശേഷം ഗബ്രിയെ മോഹൻലാലിന് അരികിൽ കണ്ടപ്പോഴും ജാസ്മിൻ നിയന്ത്രണം വിട്ട് കരഞ്ഞു. പക്ഷെ എവിക്ഷൻ റിസൽട്ട് വന്നപ്പോൾ പോലും കുലുക്കമില്ലാതെയാണ് ഗബ്രി നിന്നത്.
ഹൗസിൽ ഏറ്റവും ആക്ടീവായ മത്സരാർത്ഥികളിൽ ഒരാൾ ഗബ്രിയാണ്. അതുകൊണ്ട് തന്നെയാണ് ഗബ്രിയുടെ പുറത്താകൽ ഹൗസ്മേറ്റ്സിനും വിശ്വസിക്കാൻ കഴിയാത്തതായി മാറിയത്. ജാസ്മിനുമായുള്ള കോംമ്പോയാണ് ഗബ്രിയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ നെഗറ്റീവാക്കി മാറ്റിയത്. ഇരുവരും ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ ഇടം ലഭിക്കുമായിരുന്നു. ഗബ്രി പോയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ജാസ്മിൻ എങ്ങനെ ഹൗസിൽ ഗെയിം കളിക്കുമെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
