എത്ര ഡീഗ്രെഡ് ചെയ്തിട്ടും നിമിഷയ്ക്ക് അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ല; അവാർഡ് തന്നില്ല എന്നും പറഞ്ഞ് നിമിഷ ബഹളം വച്ചില്ലല്ലോ…?; നിമിഷ സജയൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ..? വൈറലാകുന്ന കുറിപ്പ് !
എത്ര ഡീഗ്രെഡ് ചെയ്തിട്ടും നിമിഷയ്ക്ക് അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ല; അവാർഡ് തന്നില്ല എന്നും പറഞ്ഞ് നിമിഷ ബഹളം വച്ചില്ലല്ലോ…?; നിമിഷ സജയൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ..? വൈറലാകുന്ന കുറിപ്പ് !
എത്ര ഡീഗ്രെഡ് ചെയ്തിട്ടും നിമിഷയ്ക്ക് അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ല; അവാർഡ് തന്നില്ല എന്നും പറഞ്ഞ് നിമിഷ ബഹളം വച്ചില്ലല്ലോ…?; നിമിഷ സജയൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ..? വൈറലാകുന്ന കുറിപ്പ് !
സിനിമയിൽ നടിനടന്മാർ സ്ഥിരമായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇവർക്ക് ഇത് മാത്രമെ അറിയു. അതുപോലെ തന്നെ നടി നിമഷ സജയൻ എപ്പോഴും കേൾക്കുന്ന പരാതിയായിരിക്കും നടി ഒട്ടും ചിരിക്കുന്നില്ല, എപ്പോഴും അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഒരുപോലെയാണ്. വ്യത്യസ്തതകൾ ഒന്നുമില്ല…. ഇങ്ങനെ തുടരുന്നു നിമിഷയ്ക്ക് എതിരെയുള്ള ട്രോളുകളും വിമർശങ്ങളും.
ഇപ്പോൾ വീണ്ടും ഈ പരാതികൾ വൈറലായിരിക്കുകയാണ്. സംഭവം ദേശീയ അവാർഡ് വന്നപ്പോൾ നിമിഷയ്ക്ക് അവാർഡ് ഇല്ലായിരുന്നു എന്നാണ്. പക്ഷെ ഈ വേദന നിമിഷയ്ക്കോ നിമിഷയുടെ ആരാധകർക്കോ ഇല്ല എന്നതും അതിവിചിത്രമായ കഥയാണ്.
ഇപ്പോഴിതാ സിനിമാ പേജിൽ വൈറലാകുന്ന ഒരു കുറിപ്പ് വായിക്കാം…
“ദേശിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് മുതൽ വീണ്ടും തുടങ്ങിയതാണ് നിമിഷയെ ടാർഗറ്റ് ചെയ്ത് കൊണ്ടുള്ള ട്രോൾ പോസ്റ്റുകൾ.നിമിഷ എന്തോ തനിക്ക് അവാർഡ് തന്നില്ല എന്നതിൽ ഖേദം പ്രകടിപ്പിച്ചു വല്ല പ്രസ്താവന നടത്തിയ പോലാണ് ട്രോളുകൾ.
സംഭവം എന്താ വിഷയം എന്നത് വെളിവുള്ള എല്ലാവർക്കും മനസ്സിലാകുന്ന കാര്യവുമാണ്. ആചാരസംരക്ഷകർക്ക് അന്ന് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വഴി കിട്ടിയ വേസ്റ്റ് വെള്ളത്തിന്റെ ആഘാതം ഇനിയും വിട്ടു മാറാത്തതിന്റെ ചൊരുക്ക് ഇങ്ങനൊക്കെ കരഞ്ഞു തീർക്കാം എന്നല്ലാതെ വേറെ എന്ത് ചെയ്യാൻ. എത്ര ഡീഗ്രെഡ് ചെയ്തിട്ടും നിമിഷ്ക്ക് അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ല.കാരണം അവർ ടാലന്റ് ഉള്ള ആർട്ടിസ്റ്റ് ആണ്.
സിനിമ ഡിമാന്റ് ചെയ്യുന്ന പോലെ ഉള്ള എക്സ്പ്രഷൻസ് അല്ലാണ്ട് ഒരു അഭിനേത്രി വേറെ എന്ത് ചെയ്യാനാണ്.?. അവർക്ക് കിട്ടുന്ന വേഷങ്ങൾ ഒന്നും അവർ വല്ലാണ്ട് അലമ്പാക്കി ഒന്നിലും കണ്ടിട്ടും ഇല്ല.” ഈ കുറിപ്പാണ് ഇപ്പോൾ നിമിഷയെ ചർച്ചയ്ക്ക് കരണമാക്കിയിരിക്കുന്നത്.
അതേസമയം , നിമിഷയെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങൾ ആണ് പോസ്റ്റിനു താഴയായി വരുന്നത്. “Great ഇന്ത്യൻ കിച്ചൻ നല്ല സിനിമയാണ്. ആ സിനിമ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന നിമിഷയെ ട്രോളുകയും ചെയ്തെന്ന് വരാം.” എന്നും കമെന്റുകൾ ഉണ്ട്. നിമിഷ എന്ന നായികയുടെ ടൈപ്പ് കാസ്റ്റിംഗ് ആണ് ഇവിടെ ഇപ്പോൾ ചർച്ച ആകുന്നത്.
മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കൊല്ലം സുധി മറന്നില്ല. സുധിയുടെ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്...
മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ഇന്നലെയായിരുന്നു നടന്നത്. മഹേഷ് കുഞ്ഞുമോന്റെ...
അടുത്തിടെയാണ് ഗായിക അമൃത സുരേഷിന്റെയും അഭിരാമിയുടേയും പിതാവ് സുരേഷ് മരണപ്പെട്ടത്. ഓടക്കുഴല് വാദകനായ പി ആര് സുരേഷ് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്തരിച്ചത്....