എണീറ്റ് നില്ക്കാൻ പോലുമാകാതെ പൂജ! ബിഗ്‌ബോസ് വീട്ടിലേക്ക് ഡോക്ടർസംഘം പാഞ്ഞെത്തി.. അപ്രതീക്ഷിത സംഭവങ്ങൾ, മുൾമുനയിൽ ആരാധകർ
ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവാന് സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് ഇനിയും വ്യക്തമായി പറയാന്‍ സാധിക്കില്ല. ശക്തരായിട്ടുള്ളവര്‍ പലരും ആദ്യഘട്ടത്തില്‍ പുറത്ത് പോയതും നിലവിലുള്ളവര്‍ ഉറച്ച് നില്‍ക്കത്തതുമൊക്കെ ഇതിന് കാരണമാണ്. എന്നാൽ ഇന്നത്തെ ദിവസം ബിഗ്‌ബോസ് വീടിനെ സംബന്ധിച്ച് വളരെ ശോകമായ അവസ്ഥയാണ്. നല്ലൊരു മത്സരാർത്ഥിയാണ് പൂജ. പക്ഷെ രാവിലെ മുതൽ പൂജയുടെ ആരോഗ്യം വഷളായ അവസ്ഥയിലാണ് കാണുന്നത്. ബാക് പെയിൻ കൂടിയിട്ട് ബാത്‌റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പൂജ. രാവിലെ തന്നെ കൺസക്ഷൻ റൂമിലേക്ക് പൂജയെ വിളിപ്പിച്ചെങ്കിലും തന്റെ വേദനയ്ക്ക് ഒരു ശമനമുണ്ടായില്ല. ബെഡ് റെസ്റ്റ് എടുത്തെങ്കിലും പൂജയുടെ വേദന കുടുന്നതുകണ്ടതോടെ ബിഗ്ഗ്‌ബോസ് മറ്റു മത്സരാർത്ഥികളെ ഗാർഡൻ ഏരിയയിലേക്ക് പോകാൻ ആവിഷ്യപ്പെടുകയായിരുന്നു ബിഗ്ഗ്‌ബോസ്. തുടർന്നായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് പൂജയെ നോക്കാൻ ഡോക്ടർമാരുടെ സംഘം എത്തിയത്. ആദ്യം അവിടെ വെച്ച് വേദന മാറ്റാനുള്ള ശ്രമങ്ങൾ ഡോക്ടസ് ടീം നോക്കിയെങ്കിലും പൂജയുടെ അവസ്ഥ വളരെ മോശമായി വരുകയായിരുന്നു. അതുകൊണ്ടു തന്നെ പൂജയെ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടയിൽ സിബിൻ ആകെ തളർന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ലാലേട്ടൻ പറഞ്ഞ ഓരോകാര്യങ്ങൾ സിബിൻ കാണിച്ച ആംഗ്യം എല്ലാം ലാലേട്ടൻ ചോദ്യം ചെയ്തതോടെ സിബിൻ ആകെ തളർന്നിരിക്കുകയാണ്. തനിക്ക് വീട്ടിൽ പോകണം എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സിബിൻ.
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് ഡിജെ സിബിൻ. ഒരു യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയലാണ് സിബിൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കയറിയ രണ്ടാം ദിവസം മുതൽ ഹൗസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിബിന് സാധിച്ചിരുന്നു. വാക് ചാതുര്യവും ഗെയിം മനസിലാക്കി ശത്രുപക്ഷത്തുള്ള മത്സരാർത്ഥികളെ കൃത്യമായി തളർത്താനുളള തന്ത്രവുമെല്ലാം സിബിനുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഈ സീസണിന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നുവരെ ആരാധകർ പ്രവചിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരിച്ചടിയാണ് സിബിന് ഷോയിൽ ഉണ്ടായത്. ജയിൽ നോമിനേഷനിടെ ജാസ്മിന്റെ പ്രകോപനത്തിൽ വീണ സിബിൻ ജാസ്മിന് നേരെ മോശമായ ആംഗ്യം കാണിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ തന്നെ സിബിൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ നേരിട്ട് ഈ വിഷയത്തിൽ സിബിനിൽ നിന്നും വിശദീകരണം തേടി.തെറ്റാണ് ചെയ്തതെന്നും അതിനാൽ ശിക്ഷയെന്ന നിലയിൽ പവർ റൂമിൽ നിന്നും പുറത്താക്കുകയാണെന്നും മോഹൻലാൽ അറിയിച്ചു. മാത്രമല്ല ഡയറക്ട് നോമിനേഷനിൽ ഇടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വലിയ നിരാശയിലായിരുന്നു സിബിൻ. ഇതോടെ സിബിൻ ഒതുങ്ങിപ്പോയെന്ന നിലയ്ക്കുള്ള ചർച്ചകളും ആരാധകർക്കുണ്ടായിരുന്നു.