Malayalam
ഈ വേർപാട് താങ്ങാനാകുന്നില്ല. അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി സീരിയൽ താരങ്ങൾ! മുണ്ടകൈയില്‍ കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ പ്പെട്ട സീരിയൽ ക്യാമറാമാന്‍റെ മൃതദേഹം കണ്ടെത്തി
ഈ വേർപാട് താങ്ങാനാകുന്നില്ല. അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി സീരിയൽ താരങ്ങൾ! മുണ്ടകൈയില്‍ കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ പ്പെട്ട സീരിയൽ ക്യാമറാമാന്‍റെ മൃതദേഹം കണ്ടെത്തി
ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്. മുണ്ടക്കൈയിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും മൂന്നുകിലോമീറ്റർ ഇപ്പുറമുള്ള ചൂരൽമല സ്കൂൾറോഡിലും ജി.വി.എച്ച്.എസ്. സ്കൂളിലും പാലത്തിലും അമ്പലത്തിലുംവരെ വെള്ളവും ചെളിയും പാറക്കല്ലുകളുമെത്തി. നിരനിരയായി കിടത്തിയ മൃതദേഹങ്ങൾ, തിരിച്ചറിയാൻ ഫോണിൽ ഫോട്ടോയുമായി എത്തുന്ന ബന്ധുക്കൾ. ഹൃദയഭേദകമാണ് ദുരന്തഭൂമിയിലെ ഓരോ കാഴ്ചയും. മണ്ണിനടിയില്‍ ഇനിയുമെത്രപേരെന്ന് ഊഹിക്കാന്‍ പോലുമാകില്ല. മുണ്ടക്കെയിലെ 540 വീടുകളില്‍ ബാക്കിയുള്ളത് വിരലിലെണ്ണാവുന്നവ മാത്രം. രണ്ട് ഗ്രാമങ്ങളാണ് നാമാവശേഷമായത്. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താന്‍ ബാക്കി. ജീവനും ജീവിതവും കൈയില്‍പിടിച്ചോടിയവര്‍ ഉറ്റവര്‍ക്കായി നെഞ്ചുലഞ്ഞ് തിരയുന്നു.
ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ് ഓരോ ദൃശ്യങ്ങളും. അതിനിടെയാണ് സിനിമ സീരിയൽ രംഗത്തുള്ളവരെ വേദനിപ്പിച്ച് മറ്റൊരു വാർത്ത കൂടി പുറത്ത് വന്നത്. മാംഗല്യം സീരിയലിലെ അണിയറ പ്രവര്‍ത്തകനും ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്ത എത്തിയത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ താരങ്ങള്‍ പ്രിയപ്പെട്ടവന്റെ ചിത്രം പങ്കുവച്ചുള്ള ആദരാഞ്ജലി കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചപ്പോഴാണ് മറ്റുള്ളവരും ഇക്കാര്യം അറിഞ്ഞത്. ഇപ്പോഴിതാ ഷിജുവിന്റെ മൃതദേഹവും കണ്ടെത്തിയിരിക്കുകയാണ്. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു വര്ഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ ഷിജുവിന്റെ കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അന്നുണ്ടായ സംഭവത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. എങ്കിലും ഷിജുവും കുടുംബവും വലിയ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. പിന്നാലെയാണ് ഇത്തവണ വീടും ജീവനും കവർന്നു ദുരന്തമെത്തിയത്. അതേസമയം വിദേശത്തുള്ള ചേട്ടനും നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.