ദിവസങ്ങൾക്ക് മുൻപായിരുന്നു താരരാജാവ് ലാലേട്ടന്റെ പിറന്നാൾ. ഇതുവരെ ആഘോഷം കഴിഞ്ഞിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. സഹതാരങ്ങൾ ഉൾപ്പെടെ പലരും ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് മറ്റൊരു വീഡിയോ ആണ് . ശോഭന മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടന്റെ 40 വര്‍ഷമായുള്ള ഒരു ശീലത്തെക്കുറിച്ചാണ് ശോഭന വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. കൂടെ അഭിനയിച്ചവരെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ കെട്ടിപ്പിടിക്കുന്ന സീനുകളില്‍ തന്നോട് 40 വര്‍ഷമായി പറയുന്ന ഒരു കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ആഴം സൂചിപ്പിച്ചുകൊണ്ട് തന്നെ ലാലു എന്നാണ് ലാലേട്ടനെ ശോഭന അഭിസംബോധന ചെയ്യുന്നത്. ഈ വീഡിയോയിലും അത് കേള്‍ക്കാന്‍ കഴിയും.’ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിന്‍ ഉപയോഗിച്ച ശേഷമാണ് ലാലുവിനെ കെട്ടിപ്പിടിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലുവിന്റെ വസ്ത്രത്തില്‍ ഗ്ലിസറിന്‍ പതിയും. നിന്റെ മൂക്കള എന്റെ ദേഹത്ത് ആക്കരുതെന്നാണ് തമാശ രൂപേണ ലാലു പറയാറുള്ളത്. അത് മൂക്കളയല്ല ഗ്ലിസറിനാണെന്ന് എത്ര തവണ പറഞ്ഞാലും ലാലു പിന്നെയും ഇത് തന്നെ പറയും.’ – ശോഭന പറയുന്നു.ഒരു തമിഴ് ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്ന് പറഞ്ഞത്.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...