ഈ ദിനം സ്പെഷ്യലാക്കി മാറ്റിയത് ഭർത്താവാണ്.. 39 എന്നത് കൈവിരലുകളിലൂടെ ആക്‌ഷൻ കാണിച്ച് നടി!! വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..
2002ൽ രാജസേനൻ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് സുജ കാർത്തിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം സിനിമ ഉപേക്ഷിച്ച് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സുജ കാർത്തിക ഡോക്ടറേറ്റ് നേടുകയും ഗ്ളോബൽ ബിസിനസ് ആൻഡ് മാർക്കറ്റിംഗ് രംഗത്ത് അദ്ധ്യാപികയായി ജോലിനോക്കുകയും ചെയ്തു. 2009ൽ പി.ജി.ഡി.എ കോഴ്സ് ഒന്നാം റാങ്കിൽ വിജയിക്കുകയും ചെയ്തു. 2010 ജനുവരി 31നാണ് സുജ കാർത്തികയുടെ വിവാഹം. ഭർത്താവ് മെർച്ചന്റ് നേവി ചീഫ് എൻജിനിയർ രാകേഷ് കൃഷ്ണനൊപ്പം കുടുംബസമേതം വിദേശത്താണ് സുജ കാർത്തിക ഇപ്പോൾ.
എന്നാലിപ്പോഴിതാ സുജ കാർത്തികയുടെ 39-ാം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആശംസ അറിയിച്ചവരോട് എത്ര നന്ദിപറഞ്ഞാലും മതിവരില്ല. ഈ ദിനം സ്പെഷ്യലാക്കി മാറ്റിയത് ഭർത്താവാണ്. എനിക്ക് 40 വയസ് ആയോ എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളിലുണ്ട്. അവസാനത്തെ ചിത്രങ്ങൾ നോക്കിയാൽ അത് മനസിലാകും” സുജ കാർത്തികയുടെ വാക്കുകൾ. 39 എന്നത് കൈവിരലുകളിലൂടെ ആക്‌ഷൻ ആയി താരം കാണിച്ചിട്ടുണ്ട്.
