Malayalam
ഇവര്‍ ആകെ മാറിപ്പോയി. ഇതിന്റെ ആവശ്യം എന്തായിരുന്നു? പ്ലാസ്റ്റിക് സര്‍ജറി പാളി! കാജലിനെ തിരിച്ചറിയാന്‍ പറ്റാതെ ആരാധകർ
ഇവര്‍ ആകെ മാറിപ്പോയി. ഇതിന്റെ ആവശ്യം എന്തായിരുന്നു? പ്ലാസ്റ്റിക് സര്‍ജറി പാളി! കാജലിനെ തിരിച്ചറിയാന്‍ പറ്റാതെ ആരാധകർ
തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞു നില്‍ക്കുന്ന കാജല്‍ ഇന്ന് അമ്മയും കൂടിയാണ്. ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. നീല്‍ ആണ് ഇരുവരുടേയും മകന്‍. വിവാഹ ശേഷം കാജല്‍ അഭിനയം നിര്‍ത്തുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രസവശേഷം അധികം കാത്തു നില്‍ക്കാതെ തന്നെ കാജല്‍ തിരികെ സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ കാജലിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തില്‍ വെള്ളയും നീലയും നിറത്തിലുള്ള വസ്ത്രമാണ് കാജല്‍ ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്നും കാജലിനെ തിരിച്ചറിയുക അസാധ്യമാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറിയിക്ക് വിധേയായിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാജലിന്റെ മുഖം ആകെ മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ”ഇവര്‍ ആകെ മാറിപ്പോയി. ഇതിന്റെ ആവശ്യം എന്തായിരുന്നു?” എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ”എനിക്ക് ഇവരെ മനസിലായതേയില്ല, ഇവരെ കാണാന്‍ എന്തു ഭംഗിയായിരുന്നു!, ന്യൂ ലുക്ക് എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി” എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. മുഖം മെഴുകു പ്രതിമയുടേത് പോലെയായി, വിശ്വസിക്കാന്‍ സാധിക്കുന്നില്ല, സുന്ദരമായ മുഖത്തിന്റെ എല്ലാ ഭംഗിയും നശിപ്പിച്ചു, പ്ലാസ്റ്റിക് സര്‍ജറി പാളിപ്പോയി, കാശു കൊടുത്ത് ചെയ്യുമ്പോള്‍ നല്ല ഡോക്ടറെക്കൊണ്ട് ചെയ്യിച്ചൂടേ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം കാജല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും മേക്കപ്പിന്റെ പ്രശ്‌നമാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. ലൈറ്റിംഗിന്റെ കുഴപ്പം കാരണം തോന്നുന്നതാണെന്നും ചിലര്‍ പറയുന്നുണ്ട്. വാര്‍ത്തകളോട് കാജല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.