അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. മാത്രമല്ല മമ്മൂട്ടിയുടെ സ്റ്റൈൽ ലുകിലുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി മാറാറുണ്ട്.
എന്നാലിപ്പോഴിതാ അതിന്നെല്ലാം വ്യത്യസ്തമായി മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുൾ എന്ന പക്ഷിയുടെ ചിത്രമാണ് വൈറലായി മാറിയത്. എന്നാൽ ആ ചിത്രങ്ങൾ ഇപ്പോഴിതാ ലേലം ചെയ്യാൻ പോകുകയാണ്. മമ്മൂട്ടി എടുത്ത ഇലത്തുമ്പിൽ വിശ്രമിക്കുന്ന നാട്ടു ബുൾബുളിന്റെ മനോഹര ചിത്രം പ്രദർശനത്തിന്റെ സമാപന ദിനമായ ജൂൺ 30 ന് 4 മണിക്കാണ് ലേലം ചെയ്യുക. പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡൻ ഫൗണ്ടേഷനാണ് ചിത്രം ലേലം ചെയ്യുന്നത്. ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. കൊച്ചി ദർബാർ ഹാളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ചിത്രത്തിന്റെ ലേലത്തിൽ നിന്ന് കിട്ടുന്ന തുക ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...