Malayalam
ഇരുപത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള വീട് വിക്ടോറിയൻ സ്റ്റൈലിലുള്ളതാണ്.. ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിൽ വന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കാൻ തോന്നാറില്ല- കാളിദാസ് ജയറാം
ഇരുപത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള വീട് വിക്ടോറിയൻ സ്റ്റൈലിലുള്ളതാണ്.. ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിൽ വന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കാൻ തോന്നാറില്ല- കാളിദാസ് ജയറാം
മലയാളികളുടെ ഇഷ്ട കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും . അടുത്തിടെയായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കായിരുന്നു ജയറാമിന്. അതുകൊണ്ട് തന്നെ സിനിമയിൽ പച്ച പിടിച്ച് തുടങ്ങിയപ്പോൾ സെറ്റിലായതും മദ്രാസിലായിരുന്നു. തുടക്കത്തിൽ സാലിഗ്രാമത്തിലെ ഒരു ഫ്ലാറ്റിലായിരുന്നു പാർവതിക്കും മക്കൾക്കുമൊപ്പം ജയറാമിന്റെ താമസം. പിന്നീട് ചെന്നൈ വൽസരവാക്കത്ത് സ്വപ്ന ഭവനം ജയറാം പണിതത്. ഇരുപത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള വീട് വിക്ടോറിയൻ സ്റ്റൈലിലുള്ളതാണ്. ഇപ്പോഴിതാ താൻ കളിച്ച് വളർന്ന ചെന്നൈ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കാളിദാസ് ജയറാമിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിൽ വന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കാൻ തോന്നാറില്ലെന്നും ചെന്നൈ വിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നത് തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും കാളിദാസ് പറയുന്നു.
ഫാമിലിയിലെ എല്ലാവരും വളരെ സ്പിരിച്വലാണ്. അതിന്റെ ചെറിയ ഇൻഫ്ലുവൻസുമുണ്ട്. കോമ്പൗണ്ടിലുള്ള എല്ലാ മരങ്ങളും അപ്പ തന്നെ സെലക്ട് ചെയ്ത് വാങ്ങി നട്ടതാണ്. അമ്മയ്ക്കും മരങ്ങളും ഗ്രീനറിയുമെല്ലാം വളരെ ഇഷ്ടമാണ്. മുറ്റത്തുള്ള രണ്ട് മരങ്ങൾക്ക് എന്റെയും ചക്കിയുടേയും പേരാണ് കൊടുത്തിരിക്കുന്നത്. ആദ്യം സാലിഗ്രാമത്തിലെ ഒരു ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഈ വീട്ടിലേക്ക് മാറിയിട്ട് 25 വർഷം പിന്നിടുന്നു. വളരെ സ്പെഷ്യലാണ് ഈ വീട്. ചൈൽഡ് ആർട്ടിസ്റ്റായി അഭിനയിക്കാൻ ഞാൻ ആദ്യമായി പോയതും എന്റെ കോളജ്, സ്കൂൾ മെമ്മറിയുമെല്ലാം ഈ വീടിനോട് ചേർന്നാണുള്ളത്. എന്റെ ഉയർച്ച താഴ്ചകളും ഈ വീട് കണ്ടിട്ടുണ്ട്. ഒരോ കോർണറിനും ഓരോ കഥ പറയാനുണ്ടെന്നും കാളിദാസ് പറയുന്നു. കേരളത്തിൽ അപ്പ ഫാമിങ് ചെയ്യുന്നുണ്ട്. പെരുമ്പാവൂരിൽ അപ്പയ്ക്ക് കന്നുകാലികളും മറ്റുമുള്ള ഒരു ഫാമുമുണ്ട്. അവിടെ പോയാൽ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല.
അതെനിക്ക് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളെ കാണാനുള്ള തോന്നൽ വരും. ചെന്നൈ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോയാൽ തന്നെ സുഖം തോന്നില്ല. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളും ഞങ്ങളുടെ ഈ വീട്ടിൽ വന്നിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരെയെല്ലാം കൂട്ടികൊണ്ട് വരുമായിരുന്നു. അത് കാണുമ്പോൾ തന്നെ അമ്മ ഓടും. തെന്നാലി ഷൂട്ടിന്റെ സമയത്ത് കമൽഹാസൻ സാർ വീട്ടിൽ വന്നിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ആഴം അറിയില്ലായിരുന്നു. ആദ്യം ഈ വീടിന് ഒരു ഫ്ലോർ മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഞാൻ സമ്പാദിച്ച് തുടങ്ങിയശേഷമാണ് ജിമ്മും തിയേറ്ററും ഉൾപ്പെടുത്തി വീട്ടിൽ പുതിയ റൂമുകളും നിലയും പണിതത്. ഒരു വിക്ടോറിയൻ സ്റ്റൈലിലാണ് വീട് പണിതിരിക്കുന്നത്. യാത്രകൾ പോകുമ്പോഴാണ് വീട്ടിലേക്ക് വേണ്ട ഓരോ സാധനങ്ങളും അപ്പയും അമ്മയും വാങ്ങിയിരുന്നത്. അപ്പ ഷൂട്ട് തിരക്കിലായിരുന്നു.
അതുകൊണ്ട് തന്നെ അമ്മയാണ് വീട് പണിയുടെ കാര്യങ്ങൾ ആ സമയത്ത് നോക്കി നടത്തിയിരുന്നതെന്നും കാളിദാസ് പറഞ്ഞു. ഞാനാണ് ചക്കിയെക്കാൾ കുസൃതി. പക്ഷെ അപ്പയും അമ്മയും ഞങ്ങളെ അടിച്ചിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടിയത്. കാറുകളോട് ഭ്രാന്തമായ ക്രേസുണ്ട് എനിക്ക്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വായിക്കാനും പഠിക്കാനും ഇഷ്‍ടമാണ്. എല്ലാ ടൈപ്പ് കാറുകളും വാങ്ങാൻ ആഗ്രഹമുണ്ട്. പക്ഷെ അത് സാധ്യമാകുന്ന കാര്യമല്ലല്ലോയെന്നും കാളിദാസ് പറയുന്നു. ധനുഷ് സംവിധാനം ചെയ്ത രായനാണ് കാളിദാസിന്റെ ഏറ്റവും പുതിയ റിലീസ്. മലയാളത്തിൽ വളരെ സെലക്ടീവായാണ് കാളിദാസ് സിനിമകൾ ചെയ്യുന്നത്. അധികം വൈകാതെ തന്നെ കാളിദാസിന്റെ വിവാഹം ഉണ്ടാകും അതിനായി കാത്തിരിപ്പിലാണ് ആരാധകരും.