ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താൻ പറഞ്ഞതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇപ്പോൾ സിനിമാ ലോകത്ത് നടക്കുന്ന സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് മാളവിക. മാളവിക മനസ്സു വച്ചാൽ മഞ്ജു വാരിയരുടെ മകളുടെ വേഷം ലഭിക്കുമെന്ന് ഓഡിഷൻ നടത്തിയ ആൾ പറഞ്ഞെന്നും എന്നാൽ താൻ അവിടെ നിന്നും രക്ഷപെട്ടെന്നുമാണ് നടി വീഡിയോയിൽ പറയുന്നത്. ഈ സെറ്റ് ലൂസിഫർ സിനിമയുടേതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെ.. ‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക.
ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല. യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല.10 വർഷങ്ങൾക്കു മുൻപ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്റെ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല.’ മാളവിക കുറിച്ചു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളറം സജീവമാണ് മീനാക്ഷി. ഇടയ്ക്ക് കാവ്യയുടെ വസ്ത്ര ബ്രാൻഡജായ...
മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്ക്രീനിലും ഓഫ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...