Connect with us

ഇപ്പോഴത്തെ കേസിന്റെ സത്യാവസ്ഥ എനിക്കറിയാം! മുകേഷിനെ ഞെട്ടിച്ച് മേതിൽ ദേവിക

Malayalam

ഇപ്പോഴത്തെ കേസിന്റെ സത്യാവസ്ഥ എനിക്കറിയാം! മുകേഷിനെ ഞെട്ടിച്ച് മേതിൽ ദേവിക

ഇപ്പോഴത്തെ കേസിന്റെ സത്യാവസ്ഥ എനിക്കറിയാം! മുകേഷിനെ ഞെട്ടിച്ച് മേതിൽ ദേവിക

നടനും എംഎൽഎയുമായ മുകേഷിന്റെ വ്യക്തി ജീവിതം വലിയ തോതിൽ ചർച്ചായതാണ്. രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞത് ഒരു പരിധിവരെ മുകേഷിന്റെ പ്രതിഛായയെ ബാധിച്ചിട്ടുമുണ്ട്. നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാത്തിൽ തിളങ്ങുന്ന മുകേഷ് ഇപ്പോൾ കൊല്ലം എം.എൽ.എ കൂടിയാണ്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. 2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്. അതിന് പിന്നാലെയായിരുന്നു മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ മുകേഷിനെതിരെ പുറത്ത് വന്നത് നിസാരകാര്യങ്ങളല്ല.

സരിത ​ഗുരുതര ആരോപണങ്ങൾ മുകേഷിനെതിരെ ഉന്നയിച്ചു. എന്നാൽ മേതിൽ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല. ലൈം​ഗികാരോപണക്കേസിൽ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. സിനിമാ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് മേതിൽ ദേവിക. ബിജു മേനോൻ നായകനാകുന്ന കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് തുടക്കം. എന്നിരുന്നാൽ പോലും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേർക്കുമിടയിൽ അസ്വാരസ്യമുണ്ടാവുകയും 2021 ൽ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്ന് മേതിൽ ദേവിക പറയുന്നു. ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്.

ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ കാണാം. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്. അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്. വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. ഞാൻ ജീവിതത്തിൽ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടില്ല. എനിക്ക് കാര്യങ്ങൾ അവ​ഗണിക്കാനുള്ള ആർട്ടറിയാം. പിന്നെ സ്വാഭാവികമായി നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന കാര്യങ്ങളുണ്ട്. എല്ലാം ഒരു ലേണിം​ഗ് എക്സ്പീരിയൻസ് അല്ലേ. ഒരു സാഹചര്യവും ഒരു വ്യക്തിയും സ്ഥായി അല്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. മുകേഷിനെതിരെ ഉയർന്നിരിക്കുന്ന ലൈം​ഗികാരോപണത്തെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. ഇപ്പോൾ വന്നിരിക്കുന്ന പരാതിയു‌ടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതിൽ ദേവിക പറയുന്നു. എനിക്കൊരുപാ‌‌ട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം.

അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെ‌ടേണ്ടതാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതിൽ ദേവിക പറഞ്ഞു. അതേസമയം നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു വീണ്ടും സംരക്ഷണമൊരുക്കിയിരിക്കുകയാണ് സർക്കാർ. മുകേഷിനു മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നു നേരത്തേതന്നെ സിപിഎം തീരുമാനം എടുത്തിരുന്നു. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നാണു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്.

ഈ തീരുമാനം പെട്ടെന്നു മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നൽകിയ കത്ത് മടക്കി നൽകും. അപ്പീലിനു നിയമസാധ്യതയില്ലെന്ന മറുപടിയോടെയാകും കത്ത് മടക്കുക. പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണു സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണു നേരത്തേ സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിൽ തീരുമാനമായില്ല.

Continue Reading
You may also like...

More in Malayalam

Trending