Connect with us

ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ… ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം… സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

Actress

ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ… ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം… സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ… ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം… സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

ജനുവരി മാസം എല്ലാംകൊണ്ടും ഇനിമുതൽ അങ്ങോട്ട് സ്വാസികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സ്വാസികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ വിവാഹം നടന്നത് ഇക്കഴിഞ്ഞ ജനുവരി 26നാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്. നടന്‍ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഇരുവരും നേരത്തെ മനംപോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ ഇരുവരും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരി ഇരുപത്തിനാലിനായിരുന്നു ആഘോഷമായി താരങ്ങള്‍ വിവാഹം കഴിച്ചത്.

സിനിമാ, സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരും വിവാഹത്തിനെത്തിയിരുന്നു. എന്നാൽ വിവാഹശേഷവും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവെച്ച് കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്.

എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രം കണ്ടതും വളരെ മോശമായിട്ടുള്ള പ്രതികരണമാണ് താരങ്ങള്‍ക്ക് നേരെ വരുന്നത്. ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. ഈ ചിത്രം കാണുന്ന സ്വാസികയുടെ അമ്മയും അച്ഛനും അടിപൊളിയാണ്. നല്ല സംസ്‌കാരമാണല്ലോ. ഇനി പല പല കോപ്രായങ്ങള്‍ കാണാം. അതിന് ശേഷം പിന്നെ കേള്‍ക്കുന്നത് തല്ലി പിരിഞ്ഞു എന്നായിരിക്കാം. ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ എന്നിങ്ങനെയാണ് താരങ്ങളോട് ചിലര്‍ ചോദിക്കുന്നത്.

എന്നാല്‍ ഇങ്ങനൊക്കെ സംസാരിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുകയാണ് സ്വാസികയുടെയും പ്രേമിന്റെയും ആരാധകര്‍. എല്ലാ സെലിബ്രിറ്റികളും വിവാഹം കഴിക്കുമ്പോള്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ് ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കുമോന്ന്. ഇങ്ങനെ ടിപ്പിക്കല്‍ ചോദ്യവുമായി വന്ന് ചൊറിയുകയാണ് ചില നാട്ടുകാരുടെ ജോലി. അവര്‍ക്ക് ഒന്നിച്ച് പോവാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് ആവും.

പത്തും ഇരുപതും വര്‍ഷമായി സുഖമായി ജീവിക്കുന്ന താരങ്ങളും ഇവിടെ ഉണ്ട്. ചിലര്‍ ഡിവോഴ്‌സ് ആവുകയും ചെയ്യും. താരങ്ങളായത് കൊണ്ട് എല്ലാവരും അറിഞ്ഞ് വലിയ വാര്‍ത്തയാകുന്നു എന്ന് മാത്രം. നാട്ടില്‍ എന്തോരം പേരാണ് ഇതുപോലെ പിരിയുന്നത്. അവരെ കുറിച്ചൊന്നും ആരും അറിയാത്തത് കൊണ്ടല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. പ്രേമിനും സ്വാസികയ്ക്കും ഒരു കിടിലന്‍ ലൈഫ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണെന്നും തുടങ്ങി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുള്ള നിരവധി കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്.

More in Actress

Trending