Malayalam
ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല… അസീസിന്റെ അനുകരണം ഇഷ്ടമല്ലെന്ന തുറന്ന് പറച്ചിലിന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനം
ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല… അസീസിന്റെ അനുകരണം ഇഷ്ടമല്ലെന്ന തുറന്ന് പറച്ചിലിന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനം
മമ്മുട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ വളരെ വലിയൊരു കഥാപാത്രമാണ് അസീസ് നെടുമങ്ങാട് ചെയ്തത്. എന്നാലിപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ് അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങള്‍ വികലമായ രീതിയില്‍ അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് നടന്‍ അശോകന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അസീസ് നെടുമങ്ങാട് ഉള്‍പ്പെടേയുള്ളവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അശോകന്റെ വിമർശനം. അതിന് പിന്നാലെയായിരുന്നു അസീസിന്റെ മറുപടി.
ഒരു അഭിമുഖത്തില്‍ അശോകന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു. അശോകന്‍ ചേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ച് തന്നത്. പുള്ളിയുടെ ഇഷ്ടമാണ് അത്. എന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ എനിക്ക് അത് അരോചകമായി തോന്നിയാല്‍ തുറന്ന് പറയാം. ആ സ്വാതന്ത്രമാണ് പുള്ളിയും ഉപയോഗിച്ചത്. പുള്ളിക്ക് അത് അരോചകമായി തോന്നിയിട്ടുണ്ടാകാമെന്നും അസീസ് പറയുന്നു. എന്തായാലും ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്.
ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല. വേറെ എന്തൊക്കെ കാര്യങ്ങള്‍ എനിക്ക് ചെയ്യാം. സ്കിറ്റുകളൊക്കെ ചെയ്യാമല്ലോ. താരങ്ങളുടെ ഫിഗർ ഷോയൊക്കെ ഔട്ടായിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്. പുതിയ, പുതിയ കണ്ടത്തെലുകള്‍ ഉണ്ടാവും. മിമിക്രിക്കാരായ നമുക്കും ജീവിക്കണ്ടേയെന്നും അസീസ് കൂട്ടിച്ചേർക്കുന്നു. ചില മിമിക്രിക്കാർ തന്നെ അനുകരിക്കുന്നത് കാണുമ്പോള്‍ ഇറിറ്റേറ്റ് ആകുമെന്നായിരുന്നു അശോകന്‍ നേരത്തെ പറഞ്ഞത്. ‘മിമിക്രിക്കാരില്‍ നല്ല രീതിയില്‍ ചെയ്യുന്നവരും വളരെ മോശമായിട്ട് ചെയ്യുന്നവരുമുണ്ട്. പലരും ചെയ്യുന്നത് കാണുമ്പോള്‍ ഇറിട്ടേറ്റാവും. ഉള്ളതിന്റെ പത്ത് മടങ്ങിലേറെ കൂട്ടിയാണ് പലരും കാണിക്കുന്നത്.
മിമിക്രിക്കാർ കാണിക്കുന്നത് പോലെ ഞാന്‍ നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ ചെറിയ ഒരു പോയിന്റില്‍ പിടിച്ച് അവർ അങ്ങ് വലിച്ച് നീട്ടുകയാണ്’ അശോകന്‍ അന്ന് പറഞ്ഞു. കളിയാക്കി ചെയ്യുന്ന നിരവധിയാളുകളുണ്ട്. അവരൊക്കെ നമ്മെളെപ്പോലെയുള്ള താരങ്ങളെക്കൊണ്ട് പ്രശസ്തരാവുകയും പൈസ വാങ്ങിക്കുകയും ചെയ്യുന്നു. അതൊക്കെ ചെയ്തോട്ടെ. സ്നോഹം കൊണ്ട് ചെയ്യുന്നവരും കളിയാക്കി ചെയ്യുന്നവരുമുണ്ട്. അസീസ് നെടുമങ്ങാട് അത്ര നന്നായി എന്നെ ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അസീസ് നല്ല രീതിയില്‍ മിമിക്രി ചെയ്യുന്നയാളാണെന്നും അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു.
കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയിൽ ചെയ്യാറുണ്ട് എന്ന അവതാരികയുടെ പ്രസ്താവനയോടായിരുന്നു തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് അശോകന്‍ തുറന്ന് പറഞ്ഞത്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ലെന്നും അശോകന്‍ കൂട്ടിച്ചേർത്തു.
