സംവിധാനവും അഭിനയവും ഒരുമിച്ച് ചെയ്ത പൃഥ്വിരാജ് ലൂസിഫറിന് ശേഷം വീണ്ടുമെത്തുകയാണ്. ഇത്തവണ നായകനായാണ് എത്തുന്നത്. ലൂസിഫറിന് ശഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ മികച്ച ഹൈപ്പാണ് ബ്രദേഴ്‌സ് ഡേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ടീസര്‍ പുറത്തുവന്നത്.ക്ഷണനേരം കൊണ്ടാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്. ക്ലാസും മാസ്സും അടിയും ഇടിയും തമാശയുമൊക്കെ കലര്‍ന്ന ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ട്രോളര്‍മാരും സജീവമായി എത്തിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയയിലൂടെ ടീസറിനെ കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടീസര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ഇത് ചെറിയ തുടക്കം മാത്രമാണെന്നും കളി കാണാനിരിക്കുന്നതേയുള്ളൂവെന്നുമായിരുന്നു ട്രോളന്മാർ പറഞ്ഞിരിക്കുന്നത്.
സിനിമയുടെ വരവറിയിച്ചാണ് ടീസര്‍ എത്തിയിട്ടുള്ളത്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രവുമായാണ് ഇത്തവണ രാജുവേട്ടനും ഷാജോണേട്ടനും വരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ആരാധകര്‍ പറയുന്നത്. ടീസറിലെ ആദ്യ സീന്‍ തന്നെ ഇതിന് ഉദാഹരണമാണ്. ഓണത്തിന് കുടുംബചിത്രം തേടി അലയേണ്ട കാര്യമില്ലെന്നാണ് ആരാധകരുടെ ഭാഷ്യം. ഇല്യൂമിനാറ്റി ഇല്ലാത്ത രാജുവേട്ടന്‍ സിനിമ, അതാണ് തങ്ങള്‍ കണ്ട സ്വപ്നം. ഇത്തരത്തിലൊരു വരവിനായിത്തന്നെയാണ് തങ്ങള്‍ കാത്തിരുന്നതെന്നാണ്പ്രേക്ഷകരും പറയുന്നത്.
നാളുകള്‍ക്ക് ശേഷം ആ പഴയ രാജുവേട്ടനെ തിരികെ ലഭിച്ചിരിക്കുകയാണ്. പാട്ടും കോമഡിയും ഇടിയും തിരികട പരിപാടികളും പ്പണയവുമൊക്കെയുള്ള ആ പഴയ പൃഥ്വിയെ ഇപ്പോള്‍ തിരികെക്കിട്ടിയെന്നാണ് ട്രോളര്‍മാരും പറയുന്നത് . പഴയ രാജുവേട്ടന്‍ തിരുമ്പി വന്തിട്ടേനെയെന്ന് സൊല്ലെന്നാണ് പൃഥ്വിരാജ് ഫാന്‍സും പറയുന്നത്.
ഇതിനിടെ , ടീസറിലെ ചില ഡയലോഗുകളെ ചൊല്ലിയുള്ള ചര്‍ച്ചകളും അരങ്ങേറുകയാണ് . ലുക്ക് ഉണ്ടെന്നേയുള്ളൂ, ഒടുക്കത്തെ ഊളയാണെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. ഇത് കണ്ട ചിലരുടെ സംശയം ഇതാണ്. മുന്‍പൊന്നും ഇങ്ങനെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ സംശയത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനും പറ്റില്ല.
ഓണത്തിന് ഏതൊക്കെ സിനിമകളായിരിക്കും എത്തുന്നതെന്നും ആരാണ് ബോക്‌സോഫീസ് വിജയം സ്വന്തമാക്കുന്നതെന്ന തരത്തിലുമുളള ചര്‍ച്ചകള്‍ ഇതിനിടയില്‍ അരങ്ങേറി. പൃഥ്വിയുടെ വരവ് കൂടി ഉറപ്പിച്ചതോടെ ബോക്‌സോഫീസിന്‍രെ ചോദ്യം ഇങ്ങനെയാണ്.
ഒപ്പം അഭിനയിക്കുന്നവര്‍ക്കൊപ്പം ഗംഭീര കെമിസ്ട്രിയുണ്ടാക്കുകയെന്നത് ചില്ലറ കാര്യമല്ല. താരങ്ങളുടെ കെമിസ്ട്രി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തവണ പൃഥ്വിരാജിനൊപ്പം ധര്‍മ്മജനാണ് അണിനിരക്കുന്നത്. കൂടെ അഭിനയിക്കുന്നവരുമായി ഒടുക്കെത്ത കെമിസ്ട്രിയാണ് അദ്ദേഹത്തിനെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോഎന്നാണ് ട്രോളന്മാർ പറയുന്നത്.
ഓണത്തിന് ചില്ലറക്കാരല്ല മത്സരിക്കാന്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം കൊമ്പുകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിനോട് മത്സരിക്കുമ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയും ഇട്ടിമാണിയും കുറച്ച് വിയര്‍ക്കുമെന്നുമാണ് ട്രോളര്‍മാരും പറയുന്നത്.
പ്രണയമായാലും തമാശയായാലും ആക്ഷനായാലും പൃഥ്വിരാജ് മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. അദ്ദേഹത്തിന്‍രെ ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ പ്രത്യേക ഭംഗിയാണെന്നാണ് പ്രേക്ഷകരും പറയുന്നത്. ഫൈറ്റ് സീനില്‍ പൃഥ്വിയുണ്ടോ എങ്കില്‍പ്പിന്നെ പ്രേക്ഷകരുടെ ശ്രദ്ധ മറ്റെങ്ങോട്ടേക്കും പോവില്ല.
വില്ലന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ക്കുന്നതില്‍ പൃഥ്വിക്ക് പ്രത്യേക വൈഭവമാണ്. ആക്ഷന്‍ ചെയ്യുമ്പോഴുള്ള അദ്ദേഹത്തിന്‍രെ ആറ്റിറ്റിയൂഡുണ്ട്. അതില്‍ അങ്ങേര്‍ക്ക് പ്രത്യേക പിടിപാടാണെന്നും പ്രതീക്ഷിച്ചത് തന്നെ ടീസറില്‍ നിന്നും കിട്ടിയെന്നും ആരാധകര്‍ പറയുന്നു.
സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായാണ് പൃഥ്വി ഇപ്പോള്‍ എത്തിയതെന്നറിഞ്ഞതിന്റെ ആശ്വാസം ട്രോളര്‍മാര്‍ക്കുണ്ട്. കുരിശും സെമിത്തേരിയും ഹോളിവുഡ് സെറ്റപ്പുമില്ലാച്ച പൃഥ്വിരാജ് സിനിമയ്ക്കായാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അത് തന്നെയാണ് ബ്രദേഴ്‌സ് ഡേയെന്നും അവര്‍ പറയുന്നു.
ഇടയ്‌ക്കൊക്കെ ട്രാക്ക് മാറി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. അത്തരത്തില്‍ ട്രാക്ക് മാറ്റി രാജുവേട്ടനും ഡയറക്ടറായി ഷാജോണ്‍ ചേട്ടനും എത്തിയതിന്‍രെ സന്തോഷവും ആരാധകര്‍ക്കുണ്ട്. ഇടയ്‌ക്കൊക്കെ ഒരു ചേഞ്ചില്ലെങ്കില്‍ പിന്നെന്ത് സിനിമ.
സിനിമയിലെത്തി അധികം വൈകാതെ നമ്മള്‍ കണ്ടൊരു പൃഥ്വിരാജുണ്ട്. ആ പഴയ പൃഥ്വിരാജ് തന്നെയാണ് ഇതെന്നാണ് ട്രോളര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. ഡാര്‍ക്ക് ഷെയ്‌ഡോ, നഷ്ട സ്വപ്‌നങ്ങളുള്ള ഗൗരവം കലര്‍ന്ന നായകനോ ഇല്ലാതെയാണ് ഇത്തവണത്തെ വരവ്. ഹോളിവുഡ് ലെവലോ ബ്രില്യന്‍സോ ഇല്ലാത്ത സാധാരണക്കാര്‍ക്ക് ദഹിക്കുന്ന തരത്തിലുള്ള പഴയ പൃഥ്വിരാജിനെയാണ് ടീസറിലും കണ്ടത്.
കളറാക്കണമെന്ന് വിചാരിച്ച് രാജുവേട്ടന്‍ ഇറങ്ങിയാല്‍പ്പിന്നെ ഐറ്റം പൊളിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇറങ്ങുന്നത് ഒന്നൊന്നര ഐറ്റമാണെന്ന് ടീസറും കൂടി വ്യക്തമാക്കിയിരിക്കുകയാണ്.
ഈ സിനിമയിലൂടെ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കാലെടുത്ത് വെക്കുകയാണ്. പൃഥ്വിരാജിനോടായിരുന്നു അദ്ദേഹം സിനിമ സംവിധാനം ചെയ്യാനായി ആവശ്യപ്പെട്ടത്. തിരക്കഥയുമായി തനിക്കരികിലേക്കെത്തിയ ഷാജോണിനോട് ചേട്ടന്‍ സംവിധാനം ചെയ്യണമെന്നും നായകനായി താന്‍ അഭിനയിച്ചോളാമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.
സംവിധായകനാവാനുള്ള പ്രേരക ശക്തി പൃഥ്വിയായിരുന്നുവെന്ന് ഷാജോണ്‍ പറഞ്ഞിരുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുക്കുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ പോലും പൃഥ്വിക്ക് പ്രത്യേകിച്ച് ടെന്‍ഷനൊന്നുമില്ലായിരുന്നുവെന്നും എങ്ങനെ ഇത് സാധിക്കുന്നുവെന്നതിനെക്കുറിച്ച് അന്ന് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
ഓണമായാലും വിഷുവായാലും സഹനടനായി ഷാജോണും തിളങ്ങാറുണ്ട് . ഇത്തവണ ഏത് ചിത്രത്തിലെ സഹനടനായാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഓണത്തിന് താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വരുന്നതെന്ന മാസ്സ് മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ പ്രധാന നായികയായി എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന താരത്തില്‍ ഈ ചിത്രവും ഭദ്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഷാജോണിനും പൃഥ്വിരാജിനും ആശംസ അറിയിച്ച് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലാണ് ആദ്യം ആശംസ അറിയിച്ചത്. പിന്നാലെ തന്നെ ടൊവിനോ തോമസ്, നസ്രിയ, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും എത്തിയിരുന്നു.
brother’s day- prithiviraj- shajon -social media- trolls-teaser