Connect with us

ഇത്രയും വർഷം ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച സ്നേഹം തിരച്ചു കൊടുക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ട്.. കീർത്തിസുരേഷ്

Malayalam

ബാലതാരമായി മലയാളത്തിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയ കീർത്തി സുരേഷ് ഇപ്പോൾ തമിഴ്, തെലു​ഗു സിനിമകളിലാണ് കൂടുതലും തിളങ്ങുന്നത്. ഇപ്പോഴിതാ വിജയിനെ കുറിച്ച് പറയുകയാണ് കീർത്തി സുരേഷ്. എനിക്ക് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തതിനു ശേഷം അദ്ദേഹത്തെ വ്യക്തിപരമായി ഒരുപാട് ഇഷ്ടമാണ്. അതിനാൽ ഞങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചതിനു ശേഷം പഴയതിലും കൂടുതൽ ഞാൻ ഒരു വിജയ് ഫാൻ ആയി. അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തായതിൽ ഒരുപാട് സന്തോഷമുണ്ട്.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കീർത്തി സുരേഷ് പറയുന്നുണ്ട്. അദ്ദേഹം വലിയൊരു കാര്യത്തിലേക്കാണ് ചുവട് വെക്കുന്നത്. സിനിമാ മേഖലയിൽ ഇത്രയും വലിയ പൊസിഷനിൽ നിൽക്കുമ്പോഴാണ് അഭിനയം വിട്ട് രാഷ്ട്രീയത്തിലേക്ക് പോവുന്നത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുങ്ങുന്നത് ചെറിയ കാര്യമല്ല. ഇത്രയും വർഷം ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച സ്നേഹം തിരച്ചു കൊടുക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. തീർച്ചയായും ജനങ്ങൾക്ക് ഇത് പുതിയൊരു അനുഭവമായിരിക്കുമെന്നും കീർത്തി സുരേഷ് പറയുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending