Connect with us

ഇത്രയും പ്രതീക്ഷിച്ചില്ല !! ഹൃദയം തകർന്നു പോയി… ഹോട്ട്ലുക്കിൽ അനുപമ പരമേശ്വരൻ!! കണ്ണുതള്ളി ആരാധകർ

Malayalam

ഇത്രയും പ്രതീക്ഷിച്ചില്ല !! ഹൃദയം തകർന്നു പോയി… ഹോട്ട്ലുക്കിൽ അനുപമ പരമേശ്വരൻ!! കണ്ണുതള്ളി ആരാധകർ

ഇത്രയും പ്രതീക്ഷിച്ചില്ല !! ഹൃദയം തകർന്നു പോയി… ഹോട്ട്ലുക്കിൽ അനുപമ പരമേശ്വരൻ!! കണ്ണുതള്ളി ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ അധികം സജീവമായില്ലെങ്കിലും തെലുങ്കിൽ തിരക്കേറിയ താരമാണ് ഇപ്പോൾ അനുപമ. ഇപ്പോഴിതാ അനുപമ പരമേശ്വരൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘തില്ലു സ്ക്വയർ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് പോസ്റ്ററിൽ അനുപമയുള്ളത്.

പുതുവർഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതിനിടയില്‍ അനുപമ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ആരാധകരുടെ എല്ലാം ഹൃദയം തകര്‍ത്തിരിക്കുകയാണ്. ഇത്രയും പ്രതീക്ഷിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല, എന്റെ ഹൃദയം തകര്‍ന്നു പോയി എന്ന് പറഞ്ഞാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ എല്ലാം. ഇത്രയും സങ്കടപ്പെടാന്‍ എന്താണ് ആ ചിത്രത്തിലുള്ളത് എന്ന് ചിന്തിക്കുന്നുണ്ടാവും. ഹൈലി ഗ്ലാമറസ്സായിട്ടുള്ള അനുപമയുടെ ലുക്ക് തന്നെയാണ് അതിന് കാരണം.

ഒരു ശാലീന സുന്ദരിയായി, സാരിയില്‍ അനുപമയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന ആരാധകര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയാത്ത ലുക്കാണെന്നാണ് കമന്റുകള്‍ വരുന്നത്. ഒരു ബ്രേക്കപ് ഉണ്ടാവുമ്പോള്‍ തരുന്ന വേദനയെക്കാള്‍ ഭീകരമാണ് ഇത് കണ്ടപ്പോള്‍ തോന്നിയത് എന്നാണ് ഒരാരാധകന്റെ കമന്റ്. മലയാളത്തിലൂടെ വന്ന് അന്യഭാഷയിലേക്ക് പോയതിന് ശേഷം മലയാള സിനിമയ്ക്ക് കൈവിട്ടു പോകുന്ന നടിമാരുടെ ലിസ്റ്റലാണ് ഇപ്പോള്‍ അനുപമയും . 2022 ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് മാലിക് റാം സംവിധാനം ചെയ്യുന്ന തില്ലു സ്ക്വയർ. സിദ്ദു ജൊന്നാലഗഢയാണ് ചിത്രത്തിൽ നായകൻ. സെപ്റ്റംബർ 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

More in Malayalam

Trending