ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാകില്ല’!നീല സാരിയിൽ ഗ്ലാമറസായി നയൻതാര; ചിത്രങ്ങൾ വൈറൽ
Published on
9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്. ചിത്രം ഒരു അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ്. എന്നാലിപ്പോഴിതാ ‘നേസിപ്പായ’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ തിളങ്ങിയത് നയൻതാരയാണ്.
സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാകില്ല’ എന്നാണ് നയൻതാര പറഞ്ഞത്. നീല സാരിയിൽ ഗ്ലാമറസായി ചടങ്ങിനെത്തിയ നയൻതാരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഷ്ണുവർധൻ സംവിധാനം ചെയ്ത ‘ബില്ല’, ‘ആരംഭം’ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തിയത് നയൻതാരയായിരുന്നു.
Continue Reading
You may also like...
Related Topics:Nayanthara
