Connect with us

ഇതൊരു ഒന്നൊന്നര ബ്രേക്കപ്പ് ആഘോഷമാ!! റിമിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…

Malayalam

ഇതൊരു ഒന്നൊന്നര ബ്രേക്കപ്പ് ആഘോഷമാ!! റിമിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…

ഇതൊരു ഒന്നൊന്നര ബ്രേക്കപ്പ് ആഘോഷമാ!! റിമിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…

പതിനൊന്നു വർഷം നീണ്ട ദാമ്പത്യമാണ് റിമി ടോമിയും റോയ്‌സും അവസാനിപ്പിച്ചത്. വിവാഹ മോചനത്തേക്കുറിച്ച് റീമിയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത് അടുത്ത ബന്ധുക്കള്‍ വഴിയും പുറത്തുവരികയും ചെയ്തു.എന്നാല്‍ വിവാഹമോചനത്തോടെ പൂര്‍വ്വധികം സന്തോഷത്തോടെ പറന്നു നടക്കുന്ന റീമിയെയാണ് ഇപ്പോള്‍ കാണുന്നത്. ബ്രേക്കപ്പ് ആഘോഷങ്ങളിലാണ് ഗായിക ഇപ്പോൾ. വീഡിയോയും റീമിതന്നെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളുമൊക്കെയായി റിമി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. പള്ളി കൊയറില്‍ പാട്ട് പാടിയിരുന്ന റിമി ടോമി ആദ്യമായി സിനിമയില്‍ പാടുന്നത് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവിയിലൂടെയായിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെ-യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.

റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. പരസ്പര ധാരണയില്‍ വിവാഹ മോചനത്തിന് തയ്യാറായതു കൊണ്ട് ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ നിന്നും വിവാഹ മോചനം നേടാം.ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending