ഇതെന്തിനുള്ള പുറപ്പാടാ ? മൂവരും ഒന്നിച്ചോ ? കളി കാണാനിരിക്കുന്നതേയുള്ളു !
സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ചിത്രമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സുഡാനിഫ്രം നൈജീരിയ . ഈ ചിത്രത്തിലൂടെ ഒരൊന്നൊന്നര കിടിലം ഗോളടിച്ച് മലയാളികളുടെ വീടുകളിൽ ചേക്കേറിയവരാണ് സക്കറിയ മുഹമ്മദും മുഹ്‌സിൻ പെരാരിയും. മുഹ്‌സിന്‍ തിരക്കഥയൊരുക്കി സക്കറിയ സംവിധാനം ചെയ്ത ചിത്രം വളരെയധികം ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് . സംസ്ഥാനകത്തും പുറത്തും രാജ്യത്തിനു പുറത്തും ഒട്ടനവധി പുരസ്‌കാരങ്ങളും നേടി കഴിഞ്ഞു .
അങ്ങനെയുള്ള ഇവർക്കൊപ്പം നടൻ പൃഥ്വിരാജ് കൂടി ചേർന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സക്കറിയ . ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . മൂവരും ഒന്നിക്കുന്നു എന്ന സൂചനയാണോ നൽകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത് . ഇവർ മൂന്ന് പേരും ചേർന്ന സ്വപ്ന തുല്യമായുള്ള കോംബോ സ്‌ക്രീനിൽ വേണമെന്നാണ് ആരാധകർ പറയുന്നത് . എല്ലാവര്‍ക്കും അറിയേണ്ടത് അത്തരത്തിലൊരു ചിത്രം വരുന്നുണ്ടോ എന്ന കാര്യമാണ്. എന്തായാലും അതേക്കുറിച്ചൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ‘കാക്ക 921’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മുഹ്സിനും സക്കരിയയും നിലവിൽ. കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാക്ക 921നുണ്ട്. സക്കരിയ മുഹമ്മദും മുഹ്സിനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഫെയ്സ്ബുക്കിലൂടെ മുഹ്സിന്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.
prithviraj-zakkariya-muhsin