ഇതെന്താ , താരരാജാക്കന്മാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമോ ? ഒന്നിന് പിറകെ ഒന്നായി വരുവാണല്ലോ ? അമ്പരന്ന് സോഷ്യൽ മീഡിയ
മലയാള സിനിമയുടെ താരരാജാക്കന്മാരണ് മോഹൻ ലാലും മമ്മൂട്ടിയും. ഇരുവരുമില്ലതെ ഒരു സിനിമ ചിന്തിക്കാൻ പോലും ആളുകൾക്ക് സാധിക്കില്ല . വർഷത്തിൽ ഒരു സിനിമയെങ്കിലും അവരുടേതായി ഉണ്ടാവണമെന്നത് മലയാളികൾക്ക് നിർബന്ധമാണ് . എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ മത്സരമാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് .അതെന്തെന്നാൽ , ഇവരുടേതായി പങ്കുവെച്ച ചിത്രങ്ങൾ തന്നെയാണ് . കേരള തനിമ നിലനിർത്തുന്ന ചിത്രവുമായാണ് മോഹൻ ലാൽ എത്തിയിരിക്കുന്നത് . ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഫോട്ടോ തരംഗമായിരുക്കുകയാണ് .
ലാലേട്ടന് ഗ്ലാമര്‍ കൂടിയെന്നാണ് പുതിയ ചിത്രം കണ്ട ശേഷം ആരാധകര്‍ പറഞ്ഞത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പേജുകളിലെല്ലാം ഇപ്പോൾ ഈ ഫോട്ടോ വൈറലായിരിക്കുകയാണ്.
ഇതിനു പിന്നാലെ മമ്മൂട്ടിയും സാമാനമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകരാണ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് അമ്പലത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ ചിത്രം പുറത്ത് വിട്ടത്. മലയാള തനിമ എന്ന് പറഞ്ഞാല്‍ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ചിത്രമെത്തിയത്.അതേസമയം ഒരേ ദിവസം താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തരംഗമാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാൽ ഇത്തവണ ഇത് എല്ലാതവണത്തേയുംക്കാൾ കൂടുതലായി തരംഗമായിരിക്കുകയാണ് . അതും താര രാജാക്കന്മാരുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുങ്ങന്നതിനിടെ .
മോഹൻ ലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.
മാമാങ്കം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയിരിക്കുകയാണ്. ഉണ്ട എന്ന സിനിമയാണ് ഉടന്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രം. പിന്നാലെ ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം റിലീസ് ചെയ്യും.
star trends