Connect with us

ഇതാരാ ! ദിവ്യ തന്നെയാണോ ? അന്നും ഇന്നും എന്നും വൈൽഡ് ബ്യൂട്ടി ! ധനുഷ്കോടിയിലെ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

Actress

ഇതാരാ ! ദിവ്യ തന്നെയാണോ ? അന്നും ഇന്നും എന്നും വൈൽഡ് ബ്യൂട്ടി ! ധനുഷ്കോടിയിലെ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

ഇതാരാ ! ദിവ്യ തന്നെയാണോ ? അന്നും ഇന്നും എന്നും വൈൽഡ് ബ്യൂട്ടി ! ധനുഷ്കോടിയിലെ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി . കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. സഹോദരിയായും നായികയായുമൊക്കെ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയതിന് ശേഷം തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ താരമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.സ്‌റ്റേജ് പരിപാടികളിലും മറ്റുമായി താരം സജീവമായതോടെയാണ് വീണ്ടും തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

കഴിഞ്ഞ വർഷമാണ്
ദിവ്യ ഉണ്ണിയും അരുണ്‍ കുമാര്‍ മണികണ്ഠനും തമ്മിലുള്ള വിവാഹം നടന്നത്. ഈ അടുത്തിടെയാണ് അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും ആദ്യത്തെ വിവാഹവാർഷികം ആഘോഷിച്ചത് . ഭര്‍ത്താവിന് ആശംസ രംഗത്തെത്തിയിരുന്നു .നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായത് .

ഇപ്പോഴിതാ ഭർത്താവുമായിയുള്ള ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ. . ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി എത്തിയത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് . ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ .

ചിത്രത്തിന് പുറമേ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരമെന്നും ഇത് കിടുക്കിയെന്നുമുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടയിലും സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാണ് സിനിമയിലേക്ക് വരുന്നതെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമാണ് ആരാധകര്‍ പറയുന്നത്.

divya unni- social media- latest pics-viral

Continue Reading
You may also like...

More in Actress

Trending

Recent

To Top