Uncategorized
‘ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ? ഒരു ജീവിതകാലത്തേക്കുള്ള ശാരീരകവും മാനസികവുമായ ട്രോമ കിട്ടിയാണ് അവിടുന്നു ഇറങ്ങി പോന്നത്- അഭിരാമി
‘ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ? ഒരു ജീവിതകാലത്തേക്കുള്ള ശാരീരകവും മാനസികവുമായ ട്രോമ കിട്ടിയാണ് അവിടുന്നു ഇറങ്ങി പോന്നത്- അഭിരാമി
തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാല. വലിയൊരു സിനിമാ കുടുംബത്തില്‍ ജനിച്ച ബാല മലയാളത്തിലേക്ക് വന്നതോടെയാണ് കരിയറില്‍ ഉയര്‍ച്ച നേടുന്നത്. തമിഴ് കലര്‍ന്ന മലയാളഭാഷ സംസാരിച്ച് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ബാല കേരളം വിട്ട് പോകാതെ കൊച്ചിയിൽ സെറ്റിൽഡായിരിക്കുന്നതും. ആരോഗ്യത്തിലും കരിയറിലും കുറച്ച് കൂടി ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ മലയാളത്തിലെ യുവ താരനിരയിൽ ശോഭിച്ച് നിൽക്കാൻ ബാലയ്ക്കും കഴിയുമായിരുന്നു. എന്നാൽ ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മ്യൂസിക് ബാന്‍ഡും സ്‌റ്റേജ് ഷോകളുമൊക്കെയായി സജീവമാണ് അമൃത. കഴിഞ്ഞ ദിവസമായിരുന്നു പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയുടെ പിറന്നാൾ അമൃതയും, സഹോദരിയും അമ്മയും ചേർന്ന് ആഘോഷിച്ചത്.
എന്നാൽ പാപ്പുവിന്റെ ജന്മദിന വീഡിയോ അഭിരാമി പങ്കുവച്ചിരുന്നു. വീഡിയോ ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ ചിലര്‍ ബാലയെക്കുറിച്ചുള്ള കമന്റുകളുമായി എത്തുകയായിരുന്നു. ഇതിലൊരു കമന്റിന് അഭിരാമി നല്‍കിയ മറുപടിയും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ശ്രദ്ധ നേടുന്നത്. ബാലയും അമൃതയും എല്ലാം മറന്ന് വീണ്ടും പാപ്പുവിന് വേണ്ടി ഒരുമിച്ചിരുന്നെങ്കില്‍’ എന്നായിരുന്നു കമന്‍റ്. പിന്നാലെ അഭിരാമി മറുപടിയുമായെത്തി. ‘ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ? എന്നിട്ട് കാണിക്കുന്ന ഇമോഷണല്‍ ഡ്രാമയില്‍ എല്ലാവരും വീഴുകയും ചെയ്യും. ഒരു ജീവിതകാലത്തേക്കുള്ള ശാരീരകവും മാനസികവുമായ ട്രോമ കിട്ടിയാണ് അവിടുന്നു ഇറങ്ങി പോന്നത്. ഇനി ഒരിക്കലും ഇല്ല. വയ്യാതെ കിടന്നപ്പോള്‍ കുഞ്ഞിനെ കൊണ്ടു പോയതിന് വരെ വേറെ കഥ പറഞ്ഞ ആളാണ്.’ എന്നാണ് അഭിരാമിയുടെ മറുപടി. തുടര്‍ന്നും താരം സംസാരിക്കുന്നുണ്ട്. അച്ഛന്റെ ഒരു മുഖമേ നിങ്ങള്‍ക്ക് അറിയൂ. ശരിക്കും സ്‌നേഹമുള്ള അച്ഛന്മാര്‍ ആദ്യം ചെയ്യുക മകളുടെ അണ്മയെ മുന്‍ ഭാര്യ ആണെങ്കിലും ബഹുമാനിക്കും എന്നതാണ്. പിന്നെ പാപ്പു വല്ലാതെ ട്രോമ അനുഭവിച്ചിരുന്നതിനാലാണ് കസ്റ്റഡി നമുക്ക് തന്നത്. അതിന്റെ ഒക്കെ ഒരുപാട് തെളിവുകള്‍ നമ്മുടെ കയ്യിലുണ്ട്. ആള്‍ക്കാരെ വിഡ്ഢി ആക്കാന്‍ ആര്‍ക്കും പറ്റും. അതിന് നമ്മള്‍ ഇല്ല. ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും നമുക്ക് ഒരു ചെറിയ സര്‍ക്കിള്‍ റിയല്‍ സ്‌റ്റോറീസ് അറിയുന്നവരുണ്ട്.
അവര്‍ മതി. ഈ വിഷയം പരസ്യമായി സംസാരിക്കുന്നതില്‍ നിയമപരമായ ഒരുപാട് വശങ്ങളുണ്ട്. പണവും സമയവും കയ്യിലുള്ളവര്‍ അതൊക്കെ പറ്റും. അല്ലാതെ ഇതിന്റെ പുറകെ നടന്നാല്‍ വീട്ടില്‍ ഉള്ള പട്ടിക്ക് പോലും ഫുഡ് കൊടുക്കാനുള്ള അവസ്ഥയില്ലാതെയായി പോകും. നമ്മള്‍ ഈ പറയുന്ന ആളെല്ലാം സാമ്പത്തികമായി തല്‍ക്കാലത്തേക്ക് ഒപ്പം അല്ലാത്തതു കൊണ്ട് ഏറ്റുമുട്ടി സത്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റുന്നില്ല. അതിനു വേണ്ടി ആണ് ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റി വച്ചേക്കുന്നത്. ഒരു സമയം വരും. എനിക്ക് ആരേയും മറ്റൊരു മുഖം കാണിച്ചി കബളിപ്പിച്ച് സ്‌നേഹം വാങ്ങാന്‍ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ എന്നെ ഇഷ്ടമില്ലാത്തവര്‍ ഒരുപാട് കാണും. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്ത് എന്റെ നല്ല കണ്ടന്റുകള്‍ വൈറല്‍ ആക്കാനുള്ള സാമ്പത്തിക ശേഷിയും ഇല്ല. അതിനാല്‍ എന്റെ കുടുംബത്തെ നോവിക്കുന്നവരില്‍ നിന്നും അവരെ സംരക്ഷിച്ച് നിര്‍ത്താനുള്ള കരുത്ത് നേടിയെടുക്കാന്‍ കഠിന പ്രയത്‌നം നടത്തുകയാണ് ഞാന്‍. ഒരുനാള്‍ എത്തും. അപ്പോള്‍ കാണണം കഥകള്‍ക്കപ്പുറമുള്ള സത്യത്തിനോടുള്ള ഈ പുച്ഛം” എന്നാണ് അഭിരാമി പറയുന്നത്.
