Connect with us

ഇംഗ്ലീഷിലെഴുതിയാൽ ട്രോൾ പെരുമഴ ..ഒടുവിൽ മലയാളത്തിൽ എഴുതിയപ്പോൾ അതിനേക്കാൾ ട്രോളും ഇംഗ്ലീഷ് വിവർത്തനവും – പ്രിത്വിരാജിനെ ട്രോളന്മാർ വെറുതെ വിടില്ല..!

Malayalam Breaking News

പ്രിത്വിരാജിന്റെ ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ധ്യം എന്നും ട്രോളൻമാരുടെ ഇഷ്ട വിഷയമാണ്. എല്ലാ വിശേഷങ്ങളും പ്രിത്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കു വെക്കുന്നത് . അതും ഇംഗ്ലീഷിൽ തന്നെ . കടുകട്ടി പ്രയോഗമൊന്നും ദഹിക്കാത്ത മലയാളികൾ ഇതിന്റെ പേരിൽ പ്രിത്വിരാജിനെ ട്രോളുകയും ചെയ്യും.

ഒടുവിൽ ലൂസിഫർ എന്ന പ്രിത്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ലക്ഷദ്വീപിൽ ഷൂട്ടിംഗ് അവസാനിച്ചു എന്ന് ഇംഗ്ലീഷിൽ നൽകിയതിനെ ട്രോളി അതിന്റെ മലയാളം പരിഭാഷ ആരാധകർ ഇട്ടിരുന്നു.

ഈ ട്രോൾ രസിച്ച പൃഥ്വിരാജ് , മലയാളം പരിഭാഷയോട് കൂടി ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ട്രോളുകളിൽ നിന്നൊരു മോചനത്തിനായി മലയാളത്തിൽ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ് .

നയൻ എന്ന ചിത്രത്തിനെ പറ്റിയാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിനെയും ട്രോളുകളെയാണ് ആളുകൾ. ഒന്ന് ഇംഗ്ലീഷ് പഠിച്ച് വരികയായിരുന്നുവെന്നും മറ്റുമൊക്കെയാണ് കമന്റുകൾ. രസകരമിതല്ല, അതിന്റെ ഇംഗ്ലീഷ് വിവർത്തനമാണ്. വന്നു വന്നു മലയാളത്തിലും ഇംഗ്ലീഷിലും ഒന്നും പ്രിത്വിരാജിന് സംസാരിക്കാൻ വയ്യാത്ത അവസ്ഥയായി.

More in Malayalam Breaking News

Trending