Uncategorized
ആ ഹെലികോപ്ടറിന്റെ കാര്യം… പിറന്നാളിന് ആന്റണി പെരുമ്പാവൂരിനോട് ആഗ്രഹം പറഞ്ഞ് പൃഥ്വിരാജ്! സാധിച്ചു കൊടുക്കെന്ന ആവശ്യവുമായി ആരാധകർ
ആ ഹെലികോപ്ടറിന്റെ കാര്യം… പിറന്നാളിന് ആന്റണി പെരുമ്പാവൂരിനോട് ആഗ്രഹം പറഞ്ഞ് പൃഥ്വിരാജ്! സാധിച്ചു കൊടുക്കെന്ന ആവശ്യവുമായി ആരാധകർ
പ്രിയ താരം പൃഥിരാജിന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. 42 വയസ് പൂർത്തിയായിരിക്കുകയാണ് നടന്. കരിയറിലെ തിരക്കുകൾ മാറ്റി നിർത്തിയാൽ സ്വകാര്യ ജീവിതം നയിക്കാനാണ് പൃഥിരാജ് താൽപര്യപ്പെടുന്നത്. നടന്റെ ഭാര്യ സുപ്രിയ മേനോനും സ്വകാര്യതയ്ക്ക് ശ്രദ്ധ കൊടുക്കുന്നു. മകളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്താൻ സുപ്രിയ ശ്രദ്ധിക്കാറുണ്ട്. താരരാജാക്കന്മാര്‍ തുടങ്ങി യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിച്ചത്. കൂട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം പൃഥ്വിരാജ് നന്ദി പറയുകയും ചെയതിരുന്നു. കൂട്ടത്തില്‍ പിറന്നാള്‍ സന്ദേശം അയച്ച ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അതിനൊപ്പം ഒരു ആവശ്യം കൂടി മുന്നോട്ടു വച്ചിരിക്കുകയാണ് നടന്‍. ഇത് വളരെ പെട്ടെന്ന് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാവുകയും ചെയ്തു. ‘പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട രാജൂ… ഇനിയും ഒത്തിരി നാഴികക്കല്ലുകളും മഹത്തായ നിമിഷങ്ങളും നിനക്കുണ്ടാവട്ടേ’ എന്നുമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.
ഈ പോസ്റ്റിന് നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ് ‘ആ ഹെലികോപ്ടറിന്റെ കാര്യം… ‘ എന്ന് കൂടി ആന്റണിയോട് സൂചിപ്പിച്ചു. ഇതോടെ കമന്റ് ബോക്‌സ് നിറയെ രാജുവേട്ടന് ആ ഹെലികോപ്റ്ററങ്ങ് കൊടുക്കാന്‍ പറഞ്ഞുള്ള ബഹളവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എല്ലാം എമ്പുരാന് വേണ്ടിയല്ലേ, കാശ് ഇറക്കി കളിക്കൂ… രാജുവേട്ടന്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ ആന്റണി ചേട്ടനത് ചെയ്തിരിക്കും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണത്തിനായി ഹെലികോപ്ടറിന്റെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ നിര്‍മാതാവിനെ ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു. പൃഥ്വി പുതിയതായി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.