Connect with us

ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത! പി ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് കുടുംബം

Malayalam

ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത! പി ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് കുടുംബം

ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത! പി ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് കുടുംബം

പി ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. ജയചന്ദ്രന്‍ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുന്‍പെടുത്തതാണ്. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്. ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. സോഷ്യല്‍ മീഡിയയില്‍ ആരോ ഇങ്ങനെ കഥകള്‍ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാര്‍ത്തയാണെന്നും പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പി. ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, പ്രചരിക്കുന്നതില്‍ വാസ്തവമില്ലെന്നു കുടുംബം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനായിരുന്നു പി.ജയചന്ദ്രന്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രന്‍. ഭാവഗായകന്‍ എന്നത് മലയാളികള്‍ക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദത്തിന് എണ്‍പതു വയസ്സിന്റെ ചെറുപ്പം പിന്നിടുന്നു… നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ നഷ്ടബോധത്തെ ഒക്കെ സ്വന്തം ശബ്ദം കൊണ്ട് അദ്ദേഹം ഭാവസാന്ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു… ആര്‍ദ്രവും ശാന്തവും തീക്ഷ്ണവുമായ തന്റെ ശബ്ദം കൊണ്ട് അദ്ദേഹം കേള്‍വിക്കാരെ എത്തിക്കുന്നത് അനുഭൂതിയുടെ മറ്റൊരു ലോകത്തിലാണ്. യേശുദാസും ജയചന്ദ്രനും സംഗീത ലോകത്തെത്തിയത് സമകാലികരായാണ്. മലയാള സംഗീത ലോകം അതുവരെ കാണാത്ത പ്രതിഭകളായതു കൊണ്ട് തന്നെ താരതമ്യങ്ങള്‍, ഫാന്‍ ഫെയ്റ്റുകള്‍ ഒക്കെ ഇവരുടെ പേരില്‍ അന്ന് മുതല്‍ ഇന്ന് വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ തമ്മിലുള്ള വ്യത്യസ്തതയാണ് ഇവിടുത്തെ ഗാന ശാഖയെ ഇത്ര സമ്പന്നമാക്കിയത്. ജയചന്ദ്രന്‍ പാടിയ അനുരാഗ ഗാനം പോലെയോ, രാജീവ നയനയോ, മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയോ, നീലഗിരിയുടെ സഖികളോ സ്വയം വര ചന്ദ്രികയോ, നീയൊരു പുഴയായോ, തേരിറങ്ങും മുകിലെയോ ഒന്നും മറ്റൊരാള്‍ക്ക് അതുപോലെ കേള്‍വിക്കരിലേക്ക് എത്തിക്കാനാവില്ല എന്നതു കൊണ്ട് തന്നെ താരതമ്യങ്ങള്‍ക്കൊന്നും അര്‍ഥമേയില്ല…

ചില പ്രതിഭകളെ കുറിച്ച് പറയാറുണ്ട്, അവര്‍ അവരോടു തന്നെ മത്സരിക്കുകയാണെന്ന്. ജയചന്ദ്രന്റെ കാര്യത്തില്‍ അത് എന്നും ശരിയാണ്… അദ്ദേഹത്തിന്റെ കള്‍ട്ട് ക്ലാസ്സിക് ആയ മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയും ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഉറങ്ങാതെ രാവുറങ്ങിയും അതിനുള്ള തെളിവാണ്. ധനുമാസ ചന്ദ്രിക തെളിഞ്ഞു വരുന്നതും അഴിഞ്ഞു കിടന്ന പുടവയായി നിലാവിനെ മടിയില്‍ വയ്ക്കുന്നതുമൊക്കെ ഇത്ര ഭംഗിയായി കേള്‍ക്കുന്നവരിലേക്കെത്തിക്കാന്‍ ജയചന്ദ്രന്റെ ശബ്ദത്തോളം മറ്റൊന്നിനും ആവില്ല. അദ്ദേഹം പാടിയതു പോലെ കേവല മര്‍ത്യഭാഷ കൊണ്ട് ആ ശബ്ദത്തെയും അതുണ്ടാക്കുന്ന ഭാവത്തെയും വര്‍ണിക്കുക ഒട്ടും എളുപ്പമല്ല. ശില്പ ഭദ്രതക്കും ചട്ടകൂടുകള്‍ക്കും അപ്പുറം പാട്ട് ഹൃദയത്തെ തുളഞ്ഞു പോകുന്ന അനുഭൂതിയാണ് അതുണ്ടാക്കുന്നത്. സ്വപ്നം പോലെ മനോഹരമായ യഥാര്‍ഥ്യമാണ് അദ്ദേഹത്തിന്റെ ശബ്ദം. കാലം മാറ്റം വരുത്താത്ത ഭാവമാണ് അതിന്റെ നിലനില്‍പ്. സിനിമാ സംഗീതത്തില്‍ നിന്ന് പതിനഞ്ച് വര്‍ഷം അദ്ദേഹം വിട്ടു നിന്നു. ഭക്തി ഗാനങ്ങളും ഗാനമേളയും ഒക്കെയായി അദ്ദേഹം പോപ്പുലര്‍ മ്യൂസിക്കിന്റെ ഏതോ ഓരത്ത് നിന്നു. പക്ഷേ അതിന് മുന്നേയും പിന്നെയും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അത് നമ്മള്‍ അദ്ഭുതത്തോടെ കേട്ടു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും സിനിമയില്‍ നിന്നു ലളിത ഗാനത്തിലേക്കും ഭക്തി ഗാനത്തിലേക്കുമെല്ലാം അദ്ദേഹം ചുവടു മാറ്റിക്കൊണ്ടേയിരുന്നു… പക്ഷേ മാറാതെ ആ ഭാവം അദ്ദേഹത്തിനു കൂട്ടിരുന്നു.

More in Malayalam

Trending

Recent

To Top