Connect with us

ആ ക്യാഷ് എനിക്ക് അർഹതപ്പെട്ടതല്ല!! ജിന്റോയുടെ ചതി പുറത്തായി!! ഓരോ മത്സരാർത്ഥിക്കും 330000 രൂപ.. ഞെട്ടിച്ച് ആ തീരുമാനം

Bigg Boss

ആ ക്യാഷ് എനിക്ക് അർഹതപ്പെട്ടതല്ല!! ജിന്റോയുടെ ചതി പുറത്തായി!! ഓരോ മത്സരാർത്ഥിക്കും 330000 രൂപ.. ഞെട്ടിച്ച് ആ തീരുമാനം

ആ ക്യാഷ് എനിക്ക് അർഹതപ്പെട്ടതല്ല!! ജിന്റോയുടെ ചതി പുറത്തായി!! ഓരോ മത്സരാർത്ഥിക്കും 330000 രൂപ.. ഞെട്ടിച്ച് ആ തീരുമാനം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അസി റോക്കി. ഷോയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ സഹതാരമായ സിജോയെ കായികപരമായി നേരിട്ടതോടെ അസി റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പുറത്തായതിന് ശേഷവും ഷോയിലേക്ക് തിരികെ എത്താനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് അധികൃതർ ഷോയുടെ അവസാനം മറ്റ് താരങ്ങള്‍ റീ എന്‍ട്രി നടത്തിയപ്പോഴും അസി റോക്കിക്ക് അവസരം കൊടുത്തില്ല. തന്റെ ഒരു രംഗം പോലും കാണിക്കാത്ത ബിഗ് ബോസ് നടപടിയിലും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. ഈ സീസണ്‍ കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു റോക്കിയുടെ പുറത്താകല്‍. സഹതാരമായ സിജോയെ ഇടിച്ചതിനായിരുന്നു റോക്കിയെ പുറത്താക്കിയത്. സിജയോക്ക് ഒന്നിലധിം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. താരം ഇപ്പോഴും പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. പുറത്തായ ശേഷവും റോക്കി നടത്തിയ പല പ്രസ്താവനകളും വിവാദമായി മാറിയിരുന്നു.ഇതിനിടെ ഇപ്പോഴിതാ വിന്നറായ ജിന്റോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് റോക്കി.

ജിന്റോ വിന്നറാകാന്‍ യോഗ്യനല്ലെന്നാണ് റോക്കി പറയുന്നത്. സിജോയെ പുറത്താക്കാന്‍ ജിന്റോയും രതീഷും ചേര്‍ന്ന് നടത്തിയ ചതിയെക്കുറിച്ചും റോക്കി വെളിപ്പെടുത്തുന്നുണ്ട്. താന്‍ വിജയിച്ചാല്‍ സമ്മാനത്തുക എല്ലാവര്‍ക്കും വീതിച്ചു നല്‍കുമെന്ന് ജിന്റോ പറഞ്ഞതും റോക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. സമ്മാനത്തുക എല്ലാവര്‍ക്കും വീതിച്ചു നല്‍കുമെന്ന് ജിന്റോ പറഞ്ഞുവല്ലോ. ഞാന്‍ ഇരുന്ന് കണക്കു കൂട്ടി, ഒരാള്‍ക്ക് 330000 വച്ച് കാണും. എല്ലാവര്‍ക്കുമൊന്നുമില്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒന്നു രണ്ടു പേര്‍ക്കെങ്കിലും കൊടുക്കൂ ജിന്റോ. ലൈവ് കണ്ടവര്‍ക്ക് അറിയാമായിരിക്കും. എനിക്ക് കാശ് വേണ്ട. കപ്പ് മാത്രം മതി. കാശ് അപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കൊക്കെ വീതിച്ചു കൊടുക്കുമെന്നാണ് ജിന്റോ പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുറച്ചു പേര്‍ അതിനകത്തുണ്ടായിരുന്നു. അവരെ സഹായിച്ചാലും മതിയാകും.

അങ്ങനെ ജിന്റോയ്ക്ക് ആരെയെങ്കിലും ഒരാളെയെങ്കിലും സഹായിക്കാന്‍ പറ്റുമോ? ” എന്നാണ് റോക്കി ചോദിക്കുന്നത്. ജിന്റോയ്ക്ക് കപ്പ് കൊടുത്തതിലൂടെ ഇതിന് മുമ്പ് കപ്പ് നേടിയവരെയൊക്കെ ഡീഗ്രേഡ് ചെയ്തു. കാരണം ജിന്റോയക്ക് കപ്പ് നേടാനുള്ള അര്‍ഹതയില്ല. നല്ലൊരു വ്യക്തിയെ കണ്ടെത്തി കപ്പ് കൊടുക്കുകയാണ് ലക്ഷ്യമെങ്കില്‍ ജിന്റോയ്ക്ക് കപ്പു കൊടുത്തത് വെറുതെയായി. സാബുമോന്‍, മണിക്കുട്ടന്‍, ദില്‍ഷ, അഖില്‍ മാരാര്‍ ഇവരെയൊക്കെ റോള്‍ മോഡലുകളായി കണക്കാക്കാം. പക്ഷെ ജിന്റപ്പനെ റോള്‍ മോഡലായി എടുത്താന്‍ നിങ്ങള്‍ തെണ്ടിപ്പോകുമെന്നും റോക്കി പറയുന്നു.

പിന്നാലെയാണ് സിജോയെ പുറത്താക്കാന്‍ ജിന്റോ ചെയ്തതിനെക്കുറിച്ച് റോക്കി സംസാരിക്കുന്നത്. പുള്ളിക്കാരന്‍ കിടക്കുകയായിരുന്നു. ഇതെന്താ ജിന്റോ ബ്രോ കാണിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്റെ കൈ നോക്ക് റോക്കീ എന്ന് പറഞ്ഞ് കൈ കാണിച്ചു തന്നു. സെപ്റ്റിക്കായി, പ്രശ്‌നമാണെന്നൊക്കെ പറഞ്ഞു. നഖം കൊണ്ട് മുറിഞ്ഞിരുന്നു. മൂന്ന് നാല് സ്ഥലത്തു നിന്നും ഫ്‌ളഷ് പോയിരുന്നു. ഇത് സിജോ ചെയ്തതാണോന്ന് ഞാന്‍ ചോദിച്ചു. ചെയ്‌തെങ്കില്‍ ഫിസിക്കല്‍ അസോള്‍ട്ട് ആണെന്നും ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുമെന്നും പറഞ്ഞുവെന്നും റോക്കി പറയുന്നു. അത് കഴിഞ്ഞാണ് അറിയുന്നത് ബാത്ത് റൂമില്‍ പോയി സ്വയം ചെയ്തതാണെന്ന്. അതിന് വേറൊരാളുടെ സഹായവും ഉണ്ടായിരുന്നു. ആ മത്സരാര്‍ത്ഥി ഇപ്പോള്‍ സിജോയുടെ കൂടെയുണ്ട്, രതീഷ് ബ്രോ ആണത്. ഇവര്‍ രണ്ടു പേരും കൂടെയാണ് പ്ലാന്‍ ചെയ്ത് സിജോയെ പുറത്താക്കാന്‍ അത് ചെയ്തതെന്നും റോക്കി പറയുന്നു.

More in Bigg Boss

Trending